National

എയ്ഡ്‌സ് ബാധിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കര്‍ണാടകയില്‍ 32 ഏക്കര്‍ തടാകം വറ്റിച്ച് ഗ്രാമവാസികള്‍

എയ്ഡ്‌സ് രോഗബാധിതയെന്ന് കരുതുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ 32 ഏക്കര്‍ കുളം വറ്റിച്ച് ഗ്രാമവാസികള്‍. ആയിരകണക്കിന് ഗ്രാമവാസികളുടെ ഏക കുടിവെളള സ്രോതസാണ് അന്ധവിശ്വാസത്തെ തുടര്‍ന്ന് വറ്റിക്കുന്നത്. കര്‍ണാടകയിലെ ധാര്‍വാഡ് മൊറാബ് ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞയാഴ്ചയാണ് 40 വയസ് പ്രായം തോന്നുന്ന യുവതിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. ഇതോടെ എച്ച്‌ഐവി ബാധിക്കുമെന്ന് ഭയന്ന് ഗ്രാമത്തിലെ ജനങ്ങള്‍ തടാകം വറ്റിക്കണമെന്ന് ആവശ്യപെടുകയായിരുന്നു. എച്ച്‌ഐവി വൈറസ് വെളളത്തിലൂടെ പകരില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടും വിശ്വസിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതോടെ നിവൃത്തിയില്ലാതെ അധികൃതര്‍ തടാകം വറ്റിക്കാന്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.

എച്ച്ഐവി വൈറസിന് 25 ഡിഗ്രി സെലിഷ്യസ് താപനിലയ്ക്കു മുകളില്‍ എട്ടു മണിക്കൂറിലധികം വെള്ളത്തില്‍ അതിജീവിക്കില്ലെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഗാമവാസികള്‍ മുഖവിലക്കെടുത്തില്ല. വെളളം കുടിച്ച് കാണിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതരോട് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു ഇതിന് അവരും തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഞ്ചു ദിവസം കൊണ്ട് തടാകത്തിന്റെ മുക്കാല്‍ ഭാഗമേ വറ്റിക്കാനായുള്ളൂ. കുടിക്കാനും ജലസേചനത്തിനും ഉള്‍പ്പെടെ കുറഞ്ഞതു 15,000 പേര്‍ തടാകത്തിലെ ജലം ഉപയോഗിക്കുന്നുണ്ട്. മാലപ്രഭ കനാലില്‍ നിന്നു ശുദ്ധജലമെത്തിച്ചു തടാകം നിറയ്ക്കണമെന്നു ഗ്രാമവാസികള്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുപതോളം മോട്ടോര്‍ എത്തിച്ചാണ് വെള്ളം പമ്പ് ചെയ്ത് മാറ്റുന്നത്. സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് വെളളം കയറിയിട്ടും പമ്പിങ് നിര്‍ത്തിയില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു

ആദ്യമായല്ല ജില്ലയില്‍ അന്ധവിശ്വാസത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ തടാകം വറ്റിക്കുന്നത്. നടന്നിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ദലിത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാവഹള്ളി ഗ്രാമത്തില്‍ 5 ഏക്കര്‍ തടാകം വറ്റിച്ചാണു വേറെ ജലം നിറച്ചത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018