National

ബുലന്ദ്‌ഷെഹര്‍ ഇന്‍സ്‌പെകടറുടെ കൊലപാതകം: മുഖ്യപ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ് മൂന്ന് ദിവസത്തിന് ശേഷം അറസ്റ്റില്‍  

ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷെഹറിലെ പശുകടത്തിന്റെ മറവിലെ ആക്രമണത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം പൊലീസ് പിടിയിലായത്. പശുക്കളെ കൊന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ആക്രമണത്തിനിടെയാണ് ബുലന്ദ്‌ഷെഹര്‍ സ്റ്റേഷന്‍ ഓഫീസറായ സുബോധ് കുമാര്‍ കൊലപ്പെട്ടത്.

കലാപമുണ്ടാക്കിയതിനും പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിനുമാണ് യോഗേഷ് രാജിന്റെ പേരില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. ഒളിത്താവളത്തിലിരുന്ന് വീഡിയോ പുറത്തുവിട്ട് ഒരു ദിവസത്തിന് ശേഷമാണ് പൊലീസിന് ബജ്‌റംഗ്ദള്‍ നേതാവിനെ പിടികൂടാനായത്. തനിക്ക് ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നാണ് വീഡിയോയില്‍ മുഖ്യപ്രതി അവകാശപ്പെട്ടത്. തന്നെ ഉത്തര്‍പ്രദേശ് പൊലീസ് കുടുക്കാന്‍ ശ്രമിക്കുകയാണെന്നും യോഗേഷ് രാജ് ആരോപിച്ചു.

ബിജെപി നേതാക്കളും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കലാപത്തിന് നേതൃത്വം നല്‍കിയവരുടെ പരാതിയില്‍ പശുകടത്തിന് ബുലന്ദ്‌ഷെഹറിന് സമീപഗ്രാമത്തിലെ പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം കുട്ടികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഏഴു പേര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഉള്‍പ്പെട്ട ആരും ഗ്രാമത്തിലില്ലാത്ത സാഹചര്യത്തിലാണ് പരാതിയിലെ പേരുകാരായ രണ്ടു കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വധിക്കാനും കലാപമുണ്ടാക്കാനും ഗൂഢാലോചന നടന്നെന്നും ആരോപണമുണ്ട്. സുബോധ് കുമാറിന്റെ സഹോദരിയടക്കമുളളവര്‍ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു. 2015-ല്‍ യു.പി.യിലെ ദാദ്രിയില്‍ ബീഫിന്റെപേരില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍. സുബോധ് കുമാറിനെ കൊലപ്പെട്ടത് വെടിയേറ്റാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സുബോധ് കുമാറിനെ കൂടാതെ നാട്ടുകാരനായ സുമിത് കുമാറും (20) കൊല്ലപ്പെട്ടിരുന്നു.

വെടിയേറ്റ നിലയില്‍ കാറിനുള്ളിലാണ് പോലീസ് ഉദ്യോഗസ്ഥന്റെ ശരീരം കണ്ടെത്തിയത്. സുബോധ് കുമാര്‍ സിംഗിന്റെ തലയ്ക്ക് മാരകമായി മുറിവേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

സയ്ന മേഖലയിലെ വനപ്രദേശത്ത് പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒരുകൂട്ടമാളുകള്‍ തിങ്കളാഴ്ച രാവിലെമുതല്‍ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സയ്നയിലെ പോലീസ് പോസ്റ്റ് നശിപ്പിച്ച ഇവര്‍ പോലീസുകാര്‍ക്കെതിരേ കല്ലെറിഞ്ഞു. ചിംഗാര്‍വതി പോലീസ് ചൗക്കിയിലുണ്ടായിരുന്ന വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. ഗോവധത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്ഥലത്തെത്തിയ ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു.

ബജ്രംഗ്ദള്‍ അടക്കമുള്ള സംഘടനകളാണ് ബുലന്ദ്‌ഷെഹറില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും അടക്കം ബജ്രംഗ്ദളിന്റെ യോഗേഷ് രാജ് അടക്കം 27 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. തിരിച്ചറിഞ്ഞിട്ടില്ലാത്ത അറുപതോളം പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018