National

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ യുഎഇ സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറിയ ബ്രിട്ടിഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലന് വേണ്ടി കോടതിയില്‍ ഹാജരായ യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ കോര്‍ഡിനേറ്ററും മലയാളിയുമായ അല്‍ജോ കെ ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

അല്‍ജോ ജോസഫിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും യൂത്ത്കോണ്‍ഗ്രസ് ലീഗല്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തുവെന്നുവെന്നുമറിയിച്ച് യൂത്ത്കോണ്‍ഗ്രസ് ഇന്നലെ വൈകീട്ട് തന്നെ പത്രക്കുറിപ്പിറക്കി.

ദുബായ് കോടതിയില്‍ മിഷേലിനെ പ്രതിനിധീകരിച്ച നിയമസംഘമാണു തന്നെ കേസ് ഏല്‍പിച്ചതെന്നും തന്റെ രാഷ്ട്രീയവുമായി ജോലിയെ കൂട്ടിയിണക്കേണ്ടെന്നും അല്‍ജോ പറഞ്ഞു. അല്‍ജോക്കു പുറമെ മലയാളി അഭിഭാഷകരായ വിഷ്ണു ശങ്കര്‍, ശ്രീറാം പറക്കാട്ട് എന്നിവരാണു മിഷേലിനുവേണ്ടി സിബിഐ പ്രത്യേക കോടതിയില്‍ ഹാജരായത്.

അല്‍ജോ ജോസഫ് മിഷേലിനായി ഹാജയരായത് രാഷ്ട്രീയ ആയുധമാക്കി ബിജെപി മുതലെടുപ്പ് നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടിക്കണ്ടാണ് കോണ്‍ഗ്രസ് നടപടി. റഫേല്‍ ഇടപാട് ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സമ്മര്‍ദത്തിലാക്കിയിരുന്ന രാഹുല്‍ ഗാന്ധിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള അവസരമാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അവസാനിച്ച രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഡി സോണിയ ഗാന്ധിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മിഷേല്‍ വാ തുറന്നാല്‍ എന്തൊക്കെയാണ് പുറത്തു വരുകയെന്നറിയില്ലെന്നും ഗാന്ധികുടുംബം മുഴുവന്‍ വിറയ്ക്കുകയാണെന്നുമായിരുന്നു മോഡിയുടെ പ്രസ്താവന.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2010ല്‍ പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ് വെസ്റ്റ്ലാന്‍ഡുമായി ഇന്ത്യ ഒപ്പുവെച്ചത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, മാതൃ കമ്പനി ഫിന്‍ മെക്കാനിക്ക എന്നിവയ്ക്കായി മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് പണം വെട്ടിച്ചെന്നാണ് ആരോപണം.

വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം. ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയിലെത്തിച്ച മിഷേലിനെ അഞ്ചു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്.

ഇന്ത്യ നല്‍കിയ അപേക്ഷ പരിഗണിച്ച് മിഷേലിനെ ഇന്ത്യക്കു വിട്ടുനല്‍കാന്‍ യുഎഇ പരമോന്നതകോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവുണ്ടെങ്കിലും കൈമാറ്റത്തിനു യുഎഇ നീതിന്യായ മന്ത്രാലയത്തിന്റെ അനുമതികൂടി വേണ്ടിയിരുന്നു.ദുബായില്‍ ഇന്റര്‍പോള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ഇന്ത്യന്‍ ജയിലുകളിലെ മോശമായ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നുവെന്നുകാട്ടി കൈമാറ്റം തടയാന്‍ ശ്രമം നടത്തിയിരുന്നു. ഇന്ത്യയില്‍ മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ക്ക് തന്നെ വിധേയമാക്കുമെന്ന് ഭയമുണ്ടെന്നും മിഷേല്‍ വാദിച്ചെങ്കിലും ഇത് ദുബായ് കോടതി തള്ളിയതിനു പിന്നാലെ ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018