National

‘ആള്‍ക്കൂട്ട കൊലപാതകമല്ല, ആകസ്മിക സംഭവം’; ബുലന്ദ്ഷെഹര്‍ കൊലപാതകത്തെ നിസ്സാരവത്കരിച്ച് യോഗി ആദിത്യനാഥ് 

ബുലന്ദ്ഷെഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിന്റെ മരണം ആള്‍ക്കൂട്ടകൊലപാതകമല്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അത് ആകസ്മിക സംഭവമാണെന്നാണ് യോഗി ആദിത്യനാഥിന്‍റെ വിശദീകരണം. കേസുമായി ബന്ധമുള്ള ആരും രക്ഷപ്പെടില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്ന് നാലു ദിവസത്തിന് ശേഷമാണ് ആദിത്യനാഥിന്റെ പ്രതികരണം. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ടായിരുന്നു പരാമര്‍ശം.

വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടിട്ടും ഇക്കാര്യത്തില്‍ മൗനം പാലിച്ച് പശുക്കളെ കശാപ്പ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് യുപി മുഖ്യമന്ത്രി നേരത്തെ നിര്‍ദേശിച്ചത്. കൊലപാതകത്തെയും ആക്രമണത്തെയും കുറിച്ച് മൗനം പാലിച്ചിരുന്ന യോഗി ആദിത്യനാഥിന് എതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ബുലന്ദ്ഷെഹര്‍ ജില്ലയിലെ സിയാന മേഖലയില്‍ നാനൂറോളം വരുന്ന ജനക്കൂട്ടമാണു വ്യാപക അക്രമം അഴിച്ചുവിട്ടത്. അടുത്ത വനത്തില്‍ 25 പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു പരാതി നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ലെന്നാരോപിച്ചായിരുന്നു ഇത്. പ്രദേശത്തെ സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന സുബോധ്കുമാര്‍ അക്രമികളുടെ വെടിയേറ്റാണു മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതു പുരികത്തിനു താഴെയാണു വെടിയേറ്റത്.

വെടിവെച്ചത് അര്‍ധ സൈനികനാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

സുബോധ് സിങിനെ ബിജെപി നേതൃത്വം ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നു. ഇന്നലെ യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് ഇന്‍സ്‌പെക്ടറിന്റെ മരണം ആള്‍ക്കൂട്ടകൊലപാതകമല്ലെന്ന വാദവുമായി ആദിത്യനാഥ് എത്തിയിരിക്കുന്നത്.

ബീഫ് കൈവശംവെച്ചാന്നാരോപിച്ച് ദാദ്രിയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ ലാബില്‍ എത്തിച്ചതും ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ അന്വേഷണത്തിലായിരുന്നു വീട്ടിലുണ്ടായിരുന്നത് ആടിന്റെ മാംസമാണെന്ന് കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കവെ, സുബോധ് കുമാറിനെ വരാണസിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018