National

ബുലന്ദെഷഹര്‍ കലാപം: പശുവിന്റെ ജഡത്തിന് രണ്ട് ദിവസം പഴക്കമെന്ന് പൊലീസ്; അറക്കുന്നത് കണ്ടുവെന്ന മുഖ്യപ്രതിയുടെ മൊഴി കള്ളം

ബുലന്ദെഷഹറില്‍ പശുക്കടത്തിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ ഗൂഡാലോചനയുടെ കൂടുതല്‍ തെളിവ് പുറത്ത്. സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ക്ക് രണ്ട് ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. കലാപത്തിന് നേതൃത്വം നല്‍കിയ മുഖ്യപ്രതിയായ ബജ്‌റങ്ദള്‍ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു പൊലീസ് തെളിവ് പുറത്തു വിട്ടിരിക്കുന്നത്.

ഇതോടെ പശുവുനെ അറക്കുന്നത് കണ്ടുവെന്ന യോഗേഷ് രാജിന്റെ പ്രസ്താവനയും അതിനു ശേഷം അപ്രതീക്ഷിതമായിട്ടാണ് സംഘര്‍ഷം ഉണ്ടായതെന്ന വാദവും തെറ്റാണെന്ന് തെളിയുന്നു. നേരത്തെ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെടിയേറ്റതാണ് മരണകാരണം എന്ന് വ്യക്തമാക്കിയിരുന്നു. സുബോധ് കുമാര്‍ സിങ്ങിനെ വധിക്കാനും കലാപമുണ്ടാക്കാനും ഗൂഢാലോചന നടന്നെന്നും ആരോപണമുണ്ട്. സുബോധ് കുമാറിന്റെ സഹോദരിയടക്കമുളളവര്‍ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു.

2015-ല്‍ യു.പി.യിലെ ദാദ്രിയില്‍ ബീഫിന്റെപേരില്‍ മുഹമ്മദ് അഖ്ലാഖ് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍. സുബോധ് കുമാറിനെ കൂടാതെ നാട്ടുകാരനായ സുമിത് കുമാറും (20) കൊല്ലപ്പെട്ടിരുന്നു. വെടിയേറ്റ നിലയില്‍ കാറിനുള്ളിലാണ് പോലീസ് ഉദ്യോഗസ്ഥന്റെ ശരീരം കണ്ടെത്തിയത്. സുബോധ് കുമാര്‍ സിംഗിന്റെ തലയ്ക്ക് മാരകമായി മുറിവേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

കലാപത്തിന് നേതൃത്വം നല്‍കിയവരുടെ പരാതിയില്‍ പശുകടത്തിന് ബുലന്ദ്ഷെഹറിന് സമീപഗ്രാമത്തിലെ പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം കുട്ടികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഏഴു പേര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഉള്‍പ്പെട്ട ആരും ഗ്രാമത്തിലില്ലാത്ത സാഹചര്യത്തിലാണ് പരാതിയിലെ പേരുകാരായ രണ്ടു കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

സംഭവത്തില്‍ പശുവിനെ കൊലപ്പെടുത്തിയ ആളുകള്‍ക്കു നേരെ നടപടിയുണ്ടാകുമെന്നായിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വിവാദമായിരുന്നു. മനുഷ്യനെ കൊന്നവര്‍ക്ക് നേരെ നിശബ്ദമായി പശുവിനെ കൊന്നവര്‍ക്കു നേരെ നടപടി ഉണ്ടാകുമെന്ന് പറഞ്ഞതിനെതിരെ സുബോധ് സിങ്ങിന്റെ ബന്ധുക്കളടക്കം രംഗത്തു വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ യോഗി ആദിത്യനാഥ് ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും യോഗി ഉറപ്പുനല്‍കി. കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറുടെ കുടുംബവും ഇന്നലെ രാവിലെ യോഗിയെ കണ്ടിരുന്നു.

സയ്‌ന മേഖലയിലെ വനപ്രദേശത്ത് പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒരുകൂട്ടമാളുകള്‍ തിങ്കളാഴ്ച രാവിലെമുതല്‍ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സയ്‌നയിലെ പോലീസ് പോസ്റ്റ് നശിപ്പിച്ച ഇവര്‍ പോലീസുകാര്‍ക്കെതിരേ കല്ലെറിഞ്ഞു. ചിംഗാര്‍വതി പോലീസ് ചൗക്കിയിലുണ്ടായിരുന്ന വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. ഗോവധത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്ഥലത്തെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു

ബജ്രംഗ്ദള്‍ അടക്കമുള്ള സംഘടനകളാണ് ബുലന്ദ്ഷെഹറില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും അടക്കം ബജ്രംഗ്ദളിന്റെ യോഗേഷ് രാജ് അടക്കം 27 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. തിരിച്ചറിഞ്ഞിട്ടില്ലാത്ത അറുപതോളം പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018