National

ബുലന്ദ്‌ഷെഹര്‍ അക്രമത്തിന് പിന്നില്‍ ഗുഢാലോചന നടന്നുവെന്നതിന്റെ സൂചനകള്‍ ശക്തമാകുന്നു, അന്വേഷണത്തില്‍ പ്രാധാന്യം നല്‍കുക ഗോവധം നടത്തിയവരെ കണ്ടെത്തുന്നതിനെന്ന് ഉത്തര്‍പ്രദേശ് പൊലീസ് 

ബുലന്ദെഷെഹറില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെകടര്‍ സുബോധ് സിംങിനെ ബിജെപി നേതൃത്വം ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് നടത്തുന്ന പ്രസ്താവനകളും കേസ് അട്ടിമറിക്കാന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം അന്വേഷിക്കുന്നതിനെക്കാള്‍ പ്രധാനം ഗോവധം നടത്തിയവരെ കണ്ടെത്തുകയാണെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. പശുവിനെ കശാപ്പുചെയ്താണ് പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നും അതുകൊണ്ട് അതിലെ കുറ്റവാളികളെ കണ്ടെത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും എഎസ്പി റയീസ് അക്തര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സുബോധ് സിങിന്റെ കൊലപാതകത്തില്‍ ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെയടക്കംനാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോവധം ആരോപിച്ചും പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാല് മുസ്ലീം കുട്ടികളെ യുപിയിലെ ഗോവധ നിരോധന നിയമമനുസരിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, കൊല്ലപ്പെട്ട പൊലീസുകാരനോട് പ്രാദേശിക ബിജെപി നേതൃത്വത്തിന് വിരോധമുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സുബോധ് സിങ് ഹിന്ദു മത പരിപാടികള്‍ക്ക് തടസം നില്‍ക്കുന്നെന്നും പൊലീസുകാരനെ സ്ഥലം മാറ്റണമെന്നും ആവശ്യപ്പെട്ട് നേതാക്കള്‍ ബുലന്ദ്‌ഷെഹര്‍ എംപി ഭോല സിങിന് മൂന്നുമാസം മുമ്പ് കത്തയച്ചിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആറ് നേതാക്കള്‍ ഒപ്പിട്ട് കത്തയച്ചിരുന്നെന്ന് ബിജെപി ജനറല്‍ സെക്രട്ടറി സജ്ഞയ് ശ്രോധ്യ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹിന്ദു മതപരിപാടികള്‍ക്ക് തടസം നില്‍ക്കുന്ന സ്വഭാവക്കാരനാണ് സുബോധ് സിങ്. അതുകൊണ്ട് ഹിന്ദുക്കള്‍ക്കിടയില്‍ ഇയാള്‍ക്കെതിരെ രോഷം ഉയരുന്നുണ്ടെന്നായിരുന്നു കത്തില്‍ നേതാക്കള്‍ പറഞ്ഞിരുന്നത്. ഗോവധവും പശു കടത്തുമായി ബന്ധപ്പെട്ട പരാതികള്‍ ഉദ്യോഗസ്ഥന്‍ ഗൗരവപരമായി അന്വേഷിക്കുന്നില്ല എന്നും കത്തില്‍ ആരോപിച്ചിരുന്നു. ഇക്കാരണങ്ങളാല്‍ സുബോധ് സിങിനെയും മറ്റ് ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ഇവര്‍ക്കെതിരെ നടപടി എടുക്കുകയും വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സുബോധ് സിങും പ്രാദേശിക ബിജെപിയും തമ്മില്‍ നിരന്തരമായി സംഘര്‍ഷങ്ങള്‍ നടന്നിരുന്നെന്ന് ശ്രോധ്യ വെളിപ്പെടുത്തി. ഹിന്ദു സമാജിനോട് നീരസം പുലര്‍ത്തിയിരുന്ന അദ്ദേഹം മതപരമായ ചടങ്ങുകള്‍ പലപ്പോഴും തടയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ശ്രോധ്യ പറഞ്ഞു.

കലാപത്തില്‍ സുബോധ് സിങിനും സുമിത് കുമാര്‍ എന്ന യുവാവിനും വെടിയേറ്റത് ഒരേ തോക്കില്‍നിന്നാണെന്നും റിപ്പോര്‍ട്ടുണ്ട്. ബുലന്ദ്‌ഷെഹര്‍ കലാപം ആസൂത്രിതമായിരുന്നു എന്ന സംശയത്തിന് ആക്കം കൂട്ടുന്നതാണ് ഈ കണ്ടെത്തല്‍. സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്ന 32 ബോര്‍ എന്ന തോക്കില്‍നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. സുബോധ് സിങിനെ വെടിവെച്ചത് അര്‍ധ സൈനികനാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

ആക്രമണത്തിന് പിന്നാലെ ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പശു കടത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്. വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടിട്ടും ഇക്കാര്യത്തില്‍ നിശബ്ദത പാലിച്ചാണ് പശുക്കളെ കശാപ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യുപി മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018