National

ബംഗാളില്‍ ബിജെപിയുടെ രഥയാത്രക്ക് ഹൈക്കോടതി അനുമതിയില്ല; തടഞ്ഞത് അമിത്ഷാ അടക്കമുളളവരുടെ യാത്ര; സംഘര്‍ഷ സാധ്യതയുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചു

തെരഞ്ഞെടുപ്പിന് മുന്നോടിയിയായി പശ്ചിമ ബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷന്‍ അമിത്ഷാ അടക്കമുളളവര്‍ നടത്താനിരുന്ന് രഥയാത്രകള്‍ക്കാണ് അനുമതി നിഷേധിച്ചത്.

സാമുദായിക സംഘര്‍ഷത്തിന് ഇടവരുത്തുമെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം മുഖവിലക്കെടുത്താണ് ഹൈക്കോടതി നടപടി.

വെളളിയാഴ്ച ദേശീയാധ്യക്ഷന്‍ അമിത്ഷാ ആദ്യ രഥയാത്ര ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അനുമതി നിഷേധിച്ചുളള ഹൈക്കോടതി ഉത്തരവ്. ജനുവരി ഒന്‍പതിന് ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും. സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന തരത്തില്‍ മൂന്ന് രഥയാത്രകള്‍ക്കാണ് ബിജെപി പദ്ധതിയിട്ടിരുന്നത്.

ഇതില്‍ ആദ്യത്തേതാണ് കൂച്ച് വിഹാര്‍ ജില്ലയില്‍ നിന്നും തുടങ്ങാനിരുന്നത്. പര്‍ഗാനാസ് തെക്ക് ജില്ലയില്‍ നിന്ന് ഡിസംബര്‍ 9 നും, ബീര്‍ഭൂം ജില്ലയിലെ താരാപീഠ് ക്ഷേത്രത്തില്‍ നിന്ന് 14നും മാണ് രഥയാത്രകള്‍ തുടങ്ങാനിരുന്നത്. ഇതിനു പുറമെ ജനുവരിയില്‍ കൊല്‍ക്കത്തയല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന മഹാറാലി സംഘടിപ്പിക്കാനും ആസൂത്രണം ചെയ്തിരുന്നു.

കൂച്ച് ബിഹാര്‍ ജില്ലയില്‍ മത സംഘര്‍ഷങ്ങളുടെ നീണ്ട ചരിത്രമുണ്ടെന്നും രഥയാത്ര അതാവര്‍ത്തിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി അനുമതി നിഷേധിച്ചിരുന്നു. ഇക്കാര്യം അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സമാധാനപരമായി യാത്ര നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന്് അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അനുമതി നിഷേധിക്കുകയായിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്തം ഏല്‍ക്കാന്‍ ബിജെപി തയ്യാറാകുമോയെന്നും കോടതി ചോദിച്ചിരുന്നു.

മൂന്ന് റാലികള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. യാത്രക്കുള്ള അനുമതി നിഷേധിച്ചതിനെതിരെ അനുബന്ധ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനെയും എ.ജി എതിര്‍ത്തു. കേസ് ജനുവരി 9ന് കോടതി വീണ്ടും പരിഗണിക്കും

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018