National

രാഹുല്‍ ഗാന്ധി ബ്രാഹ്മണനെങ്കില്‍ രാമക്ഷേത്രത്തെ പിന്തുണയ്ക്കണമെന്ന് ഉമാ ഭാരതി; ‘കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്’ 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബ്രാഹ്മണ യോഗ്യതകള്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ക്ഷേത്ര നിര്‍മ്മാണത്തിന് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുകയാണെന്ന് പറഞ്ഞ മന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് പ്രദേശത്തെ സമാധാനം ഇല്ലാതാക്കുകയാണെന്നും ആരോപിച്ചു. പൂണൂല്‍ ധരിക്കുന്ന ബ്രാഹ്മണനാണ് രാഹുല്‍ ഗാന്ധിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് താനിത് പറഞ്ഞതെന്നാണ് ഉമാ ഭാരതിയുടെ വാദം.

താന്‍ ധരിച്ചിരിക്കുന്ന പൂണൂലിനെയും യോഗ്യതകളെ ആദരിച്ചുക്കൊണ്ട് അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാഹുല്‍ഗാന്ധി മുന്നോട്ട് വരേണ്ടതുണ്ട്.

ഈ പ്രശ്‌നത്തില്‍ ഓര്‍ഡിനന്‍സിന് പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിക്കണമെന്നും ഉമാ ഭാരതി ആവശ്യപ്പെടുന്നു.

കൈലാസ് മാനസരോവറിലേക്ക് രാഹുല്‍ ഗാന്ധി തീര്‍ത്ഥാടനം നടത്തിയിരുന്നു. ശിവന്റെ ഭക്തനെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി പറയുന്നത്. അത് യാഥാര്‍ത്ഥ്യമാണെങ്കില്‍, അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചേ മതിയാകൂ. 
ഉമാ ഭാരതി

രാമക്ഷേത്ര നിര്‍മ്മാണത്തിനായി എല്ലാ നേതാക്കളും മുന്‍കൈയ്യെടുക്കണമെന്നും മന്ത്രി പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി, ത്രിണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരെല്ലാം മഹത്തായ ഈ കാര്യത്തെ പിന്തുണയ്ക്കണമെന്നും ഉമാഭാരതി പറഞ്ഞു.

ലോകത്ത് ഏറ്റവും ക്ഷമയുള്ള ആളുകള്‍ ഹിന്ദുക്കളാണെന്നും എന്നാല്‍ അയോധ്യയില്‍ മുസ്ലീം പള്ളി പണിയുമെന്ന് പറയുന്നത് ഹിന്ദുക്കളെ അസഹിഷ്മുതയുള്ളവരാക്കുമെന്നും മുമ്പ് ഉമാഭാരതി പറഞ്ഞിരുന്നു. അയോധ്യയില്‍ തനിക്കൊപ്പം രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ തറക്കല്ല് ഇടുന്നതിന് രാഹുല്‍ ഗാന്ധിയെയും ക്ഷണിക്കുകയാണെന്ന് പറഞ്ഞ മന്ത്രി അദ്ദേഹത്തിന്റെ പാര്‍ട്ടി ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക് അത് പരിഹാരമാകട്ടെ എന്നും പറഞ്ഞിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018