National

‘പാകിസ്താന്‍ നിങ്ങളുടെ വാടക തോക്കാവില്ല ഇനിയൊരിക്കലും’; പണം വാങ്ങി മറ്റൊരാളുടെ യുദ്ധത്തില്‍ കരുവാകാനില്ലെന്ന് അമേരിക്കയോട് ഇമ്രാന്‍ ഖാന്‍ 

പാകിസ്താന്‍ അമേരിക്കയുടെ വാടക തോക്കാവില്ല ഇനിയൊരിക്കലുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. അത്തരത്തിലൊരു ബന്ധത്തിന് ഇനി താത്പര്യമില്ലെന്നും അമേരിക്കയോട് പാക് പ്രധാനമന്ത്രി വ്യക്തമാക്കി. മറ്റുള്ളവരുടെ യുദ്ധം നയിക്കാന്‍ പണം വാങ്ങി കരുവാകാന്‍ താത്പര്യമില്ലെന്നും ഇമ്രാന്‍ ഖാന്‍ തുറന്നടിച്ചു. ചൈനയുമായി നിലവില്‍ വ്യാപാര ബന്ധമുള്ളതു പോലെ അമേരിക്കയുമായും അതേ രീതിയില്‍ ബന്ധം തുടരാനുള്ള താത്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു.

ദി വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള മറുപടിയാണ് ഇമ്രാന്‍ഖാന്റെ വിമര്‍ശനം.

അമേരിക്കയ്ക്കായി പാകിസ്താന്‍ ഒന്നും ചെയ്തില്ലെന്നും ഒളിച്ചിരിക്കാന്‍ ബിന്‍ലാദനെ സഹായിച്ചുവെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് എതിരെ ഇമ്രാന്‍ ഖാനും രംഗത്ത് വന്നിരുന്നു.

തീവ്രവാദത്തിനതെിരായ യുദ്ധത്തില്‍ പാകിസ്താന് 12300 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. എന്നാല്‍, അമേരിക്ക 2000 കോടി ഡോളര്‍ മാത്രമാണ് സഹായിച്ചത്. പരാജയത്തിന് പാകിസ്താനെ ബലിയാടാക്കുന്നതിന് പകരം അമേരിക്ക അഫ്ഗാന്‍ യുദ്ധത്തെപ്പറ്റി പഠിക്കണം. 1,40,000 നാറ്റോ സൈനികരും 2,50,000 അഫ്ഗാന്‍ സൈനികരും ലക്ഷംകോടി ഡോളറും അഫ്ഗാനിസ്ഥാനില്‍ ചെലവഴിച്ചു. എന്നിട്ടും താലിബാന്‍ മുമ്പത്തേക്കാള്‍ ശക്തരാണ് എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ വിമര്‍ശനം.

പാകിസ്താനെ വാടക തോക്കായി കാണുന്ന അമേരിക്കന്‍ സമീപനത്തോട് താത്പര്യമില്ല. അത് മനുഷ്യജീവിതത്തെ മാത്രമല്ല, അന്തസ്സിന് വരെ വിലയിടുന്ന കാര്യമാണ്. താലിബാന്‍ നേതാക്കള്‍ക്ക് ഒളിച്ചിരിക്കാന്‍ പാകിസ്താന്‍ സഹായം ചെയ്തുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറയുന്നത്. പാകിസ്താനില്‍ അഭയസ്ഥാനങ്ങള്‍ ഒന്നുമില്ല. ഇപ്പോള്‍ 20 ലക്ഷത്തിലധികം അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ ക്യാമ്പുകളിലായി പാകിസ്താനില്‍ കഴിയുന്നുണ്ട്. പാകിസ്താനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള അതിര്‍ത്തി കടുത്ത നിരീക്ഷണത്തിലാണ്. അമേരിക്കയ്ക്ക് സാറ്റലൈറ്റുകളും ഡ്രോണുകളുമുണ്ട്. അതിര്‍ത്തി കടന്ന് ആരെത്തിയാലും കണ്ടുപിടിക്കാന്‍ സാധിക്കും. 
ഇമ്രാന്‍ഖാന്‍

അഫ്ഗാനിസ്ഥാനില്‍ സമാധാനം സ്ഥാപിക്കുക എന്നതാണ് പാകിസ്താന്റെ ആഗ്രഹമെന്നും അതിനായി എന്ത് സഹായവും ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അമേരിക്കയുടെ നയങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ആ രാജ്യവുമായി ശത്രുത ഉണ്ടെന്നല്ല അര്‍ത്ഥം. അതൊരു സാമ്രാജ്യത്വ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018