National

പിന്നാക്ക സംവരണത്തിന്റെ സിംഹഭാഗവും കൈയടക്കുന്നത് ഈഴവരടക്കമുള്ള ജാതിവിഭാഗങ്ങളെന്ന് കമ്മീഷന്‍, സംവരണം ഉപജാതി വിഭാഗങ്ങളുടെ അടിസ്ഥാനത്തിലാക്കണമെന്ന് നിര്‍ദ്ദേശം. 

പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ട കേന്ദ്ര തസ്ഥികകളില്‍ 97 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ട 25 ശതമാനം ഉപവിഭാഗങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ആകെയുള്ള 983 പിന്നാക്ക ജാതി വിഭാഗങ്ങളിലെ 37 ശതമാനത്തിനും സംവരണം മൂലം ഒരു സീറ്റ് പോലും ലഭിക്കുന്നില്ലെന്നും വ്യക്തമായി.

പിന്നാക്ക വിഭാഗത്തിലെ 10 സമുദായങ്ങള്‍ക്കാണ് ആകെ സംവരണ ജോലിയുടെ 25 ശതമാനത്തോളം (24.95%) വും ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തി.

2017 ലാണ് കമ്മീഷനെ നിയമിച്ചത്. കമ്മീഷന്റെ കാലാവധി അടുത്തവര്‍ഷം മെയ് 31 ലേക്ക് നീട്ടിയിരുന്നു. പിന്നാക്ക വിഭാഗം സംവരണം മൂലം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ജോലി ലഭിച്ച 1.3 ലക്ഷം ജീവനക്കാരുടെ സാമൂഹ്യ പാശ്ചാത്തലം പരിശോധിച്ചാണ് കമ്മീഷന്‍ നിഗമനത്തിലെത്തിയത്. ഇതൊടൊപ്പം ഐഐടി, എന്‍ഐടി, ഐഐഎം,എഐഐഎംഎസ് എന്നിവടങ്ങളിലെ പ്രവേശനത്തെക്കുറിച്ചും കമ്മീഷന്‍ പരിശോധിച്ചു. മൂന്ന് വര്‍ഷത്തെ പ്രവേശനത്തെക്കുറിച്ചാണ് പരിശോധന നടത്തിയത്.

ഇതോടൊപ്പം ചില സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗ അനുപാതത്തെക്കാള്‍ ജോലി ലഭ്യമാകുന്നുണ്ടെന്നും കമ്മീഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പിന്നാക്ക വിഭാഗത്തിലെ 994 ഉപജാതിവിഭാഗങ്ങളുടെ പ്രാതിനിധ്യം 2.68 മാത്രമാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ജി രോഹിണിയാണ് കമ്മീഷന്റെ അധ്യക്ഷ.

യാദവ്, കുര്‍മി, ജാട് സമുദായത്തിലെ ഒരു വിഭാഗം., സൈനി, തേവര്‍, ഈഴവര്‍, വൊക്കലിംഗ എന്നി വിഭാഗങ്ങള്‍ക്കാണ് ആനുകുല്യം കുടുതലായി ലഭിച്ചക്കുന്നത്.

ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഒബിസി വിഭാഗത്തെ ഉപവിഭാഗങ്ങളായി പരിഗണിച്ച് സംവരണം ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

1993 ലാണ് ഒബിസി വിഭാഗങ്ങള്‍ക്ക് ഉദ്യോഗ സംവരണം ഏര്‍പ്പെടുത്തിയത്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒബിസി സംവരണം ഏര്‍പ്പെടുത്തിയത് 2006 ല്‍ യുപിഎ സര്‍ക്കാരായിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018