National

രാജസ്ഥാന്‍ തെലങ്കാന നിയമസഭാ തെരഞ്ഞടുപ്പ് ആരംഭിച്ചു; കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകം

2019ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പോരാട്ടം അവസാനഘട്ടത്തിലേക്ക്. രാജസ്ഥാനും തെലങ്കാനയും ഇന്ന് വിധിയെഴുതും. തെലങ്കാനയിലെ 119 നിയമസഭാ സീറ്റുകളിലേക്കും രാജസ്ഥാനിലെ 200 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാജസ്ഥാനില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരം തിരിച്ചു പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്സ്. പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ളവരെ പ്രചരണത്തിനിറക്കിയതോടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രി വസുന്ധര രാജ കരുതുന്നത്.

7 ലക്ഷം പ്രവര്‍ത്തകരെയാണു ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി രംഗത്തിറക്കിയത്. ഒരാള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റിലെ ഒരു പേജിന്റെ ചുമതല എന്ന കണക്കിലാണു ഉത്തരവാദിത്തം. വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാനായി മാത്രം 10 ലക്ഷം പേരും ഇന്ന് രംഗത്തുണ്ടാകും.

സംഘടനാസംവിധാനം സജീവമാക്കി പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റിന്റെ കീഴില്‍ പ്രവര്‍ത്തകരെ സജീവമാക്കാന്‍ കോണ്‍ഗ്രസിനും കഴിഞ്ഞു. അധികാരത്തില്‍ വന്നാല്‍ 10 ദിവസത്തിനകം കാര്‍ഷിക കടാശ്വാസം പ്രഖ്യാപിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ജനങ്ങളില്‍ വലിയ പ്രതികരണമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍

ന്യൂനപക്ഷങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും ധ്രുവീകരണവും രാജപുത്രര്‍ക്കിടയിലെ അതൃപ്തിയും കോണ്‍ഗ്രസിന് അനുകൂലമായേക്കും.

തെലങ്കാനയില്‍ കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ്സിന് മുഖ്യ എതിരാളി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യമാണ്. ബന്ധവൈരികളായ ടിഡിപിയും കോണ്‍ഗ്രസ്സും നിയമസഭ പിരിച്ചു വിട്ട സാഹചര്യത്തില്‍ കൈകോര്‍ത്തതാണ് ടിആര്‍എസിന് തിരിച്ചടിയായത്. ബിജെപി ഒറ്റയ്ക്കാണ് തെലങ്കാനയില്‍ മത്സരിക്കുന്നത്.

ഇന്നത്തെ തെരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ 5 സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോള്‍ ഫലം രാത്രിയോടെ അറിയാം. കഴിഞ്ഞമാസം 12 നും 20 നുമായിരുന്നു ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ്. മധ്യപ്രദേശിലും മിസോറാമിലും കഴിഞ്ഞ മാസം 28നും. 5 സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ 11നാണ്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018