National

അസാം സ്വദേശിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം; കസ്റ്റഡിയിലെടുത്ത റിപ്പബ്ലിക് ടിവി മാധ്യമപ്രവര്‍ത്തകനെ രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ വിട്ടയച്ചു  

അനിരുദ്ധ ഭകത് ചൂതിയ
അനിരുദ്ധ ഭകത് ചൂതിയ

അസാം സ്വദേശിനിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ റിപ്പബ്ലിക് ടിവി ചാനല്‍ മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത ശേഷം രാഷ്ട്രീയ സമ്മര്‍ദ്ദത്തേത്തുടര്‍ന്ന് വിട്ടയച്ചു. ഗുവാഹത്തി സ്വദേശിനിയെ കത്തി കാട്ടി തട്ടിക്കൊണ്ടുപോകുകയും ലൈംഗീകമായി ആക്രമിക്കുകയും ചെയ്തതിന് റിപ്പബ്ലിക്കിന്റെ അസം കറസ്‌പോണ്ടന്റ് അനിരുദ്ധ ഭകത് ചൂതിയക്കെതിരെയാണ് കേസെടുത്തത്.

അതിക്രമത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകയെ ജോയ്‌നഗറിലുള്ള ഒരു വീട്ടില്‍ നിന്നും സഹപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തേത്തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് അര്‍ധരാത്രിയില്‍ ദിസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പബ്ലിക് മാധ്യമപ്രവര്‍ത്തകനെതിരെ കേസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗുരുതരവകുപ്പുകളായ 354, 341, 392, 323, 506, 34 എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഭകതിനെ ശനിയാഴ്ച്ച രാത്രി കസ്റ്റഡിയിലെടുത്ത ശേഷം ഡിസംബര്‍ മൂന്നിന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ വിട്ടയച്ചു. സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണ് പൊലീസ് ഭകതിനെ വിട്ടയച്ചതെന്ന് പരാതിക്കാരി ദ വയറിനോട് പറഞ്ഞു.

സെക്ഷന്‍ 354 അയാള്‍ക്കെതിരെ ചുമത്തിയിട്ടും സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണ് പൊലീസ് അയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ വിട്ടയച്ചത്. മറ്റൊരാളുടെ സഹായത്തോടെ കത്തി കാട്ടിയാണ് അയാള്‍ എന്നെ തട്ടിക്കൊണ്ടുപോയത്. എന്റെ ശരീരത്തില്‍ ബലപ്രയോഗത്തിനിരയായതിന്റെ പാടുകളുമുണ്ടായിരുന്നു.  
പരാതിക്കാരി  

പൊലീസ് തന്നെ തെറ്റിദ്ധരിപ്പിക്കാനും കേസ് ദുര്‍ബലപ്പെടുത്താനും ശ്രമിച്ചെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. വധശ്രമവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടുത്താതിരുന്നത് കേസിനെ ദുര്‍ബലമാക്കി. പൊലീസ് ഉദ്യോഗസ്ഥന്‍ തെറ്റായ കേസ് നമ്പര്‍ നല്‍കിയെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

ഭകതിനെ ശനിയാഴ്ച്ച രാത്രി പിടികൂടി തിങ്കളാഴ്ച്ച വിട്ടയച്ച കാര്യം ദിസ്പൂര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭകത് അന്വേഷണവുമായി സഹകരിക്കുമെന്നും ആവശ്യപ്പെടുമ്പോള്‍ സ്‌റ്റേഷനില്‍ വരുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018