National

താനറിയാതെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യക്ക് കൊടുത്തെന്ന് ഭര്‍ത്താവിന്റെ പരാതി; ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി 

അനുവാദമില്ലാതെ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഭാര്യക്ക് നല്‍കിയതിന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി 10,000 രൂപ പിഴയിട്ടു. അഹമ്മദാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് നടപടി. പരാതിക്കാരനായ ദിനേഷ് പംനാനിക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ സര്‍ദാര്‍നഗര്‍ ഹന്‍സോള്‍ ബ്രാഞ്ചിനോട് കോടതി ഉത്തരവിട്ടത്.

വിവാഹ മോചനത്തിന് കേസ് നടക്കുന്നതിനിടയിലാണ് ദിനേശ് പംനാനിയുടെ ഭാര്യക്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയത്. ബാങ്കിന്റെ നടപടിക്കെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര സെല്ലിനെ പംനാനി സമീപിക്കുകയും തന്റെ അനുവാദമില്ലാതെ മൂന്ന് വര്‍ഷത്തെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യക്ക് നല്‍കിയതിനെ ചോദ്യം ചെയ്യുകയുമായിരുന്നു.

വിവാഹമോചന കേസ് കോടതിയില്‍ നടക്കുമ്പോള്‍ ബാങ്ക് നല്‍കിയ രേഖകള്‍ ഭാര്യ കേസിമായി ഉപയോഗപ്പെടുത്തുമെന്നും ദിനേശ് കോടതിയില്‍ വാദിച്ചു. തന്റെ അക്കൗണ്ടില്‍ നിന്നും പണം പിടിച്ചാണ് ബാങ്ക് രേഖകള്‍ ഭാര്യക്ക് നല്‍കിയത്. അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ 103 രൂപ സര്‍വ്വീസ് ചാര്‍ജായി ബാങ്ക് പിടിച്ചപ്പോഴാണ് ഭാര്യക്ക് വിവരങ്ങള്‍ നല്‍കിയ കാര്യം പംനാനി അറിയുന്നത്.

ഈ വര്‍ഷം മേയ് ആറിന് അക്കൗണ്ടില്‍ നിന്ന് 103 രൂപ പിന്‍വലിക്കപ്പെട്ടതായി സന്ദേശം ലഭിച്ചു. ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് അക്കൗണ്ട് വിവരങ്ങള്‍ ഭാര്യ ആവശ്യപ്പെട്ടതിന്റെ സര്‍വീസ് ചാര്‍ജ് ഈടാക്കിയതാണെന്ന് ഇയാള്‍ അറിഞ്ഞത്.

അക്കൗണ്ട് ഡീറ്റേയ്ല്‍ മറ്റാര്‍ക്കും നല്‍കാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് ബാങ്കിന്റെ ഈ നടപടിയെ ദിനേശ് ഉപഭോക്തൃ കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ഉപഭോക്താവിന്റെ ഏജന്റ് എന്ന നിലയില്‍ വന്നയാള്‍ക്കാണ് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയതെന്നാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉന്നയിച്ച മറുവാദം. സര്‍വീസുകള്‍ കൂടുതല്‍ ഉപകാരമാകട്ടെ എന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.

അനുവാദമില്ലാതെ ഒരാളുടെ അക്കൗണ്ട് വിവരങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ ബാങ്കിന് അധികാരമില്ലെന്ന വാദം കോടതി അംഗീകരിച്ചു. സ്വകാര്യമായ വിവരങ്ങള്‍ ഉപഭോക്താവിന്റെ അനുവാദമില്ലാതെ മറ്റൊരാള്‍ക്ക് പങ്കുവെച്ചതിന് 10,000 രൂപ നഷ്ടപരിഹാരമായി വാദിക്ക് നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018