National

ബുലന്ദ്‌ഷെഹര്‍ കലാപം; ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാറിനെ കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍ 

ബുലന്ദ്ഷഹറില്‍ സംഘ്പരിവാര്‍ കലാപത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട സൈനികനെ അറസ്റ്റ് ചെയ്തു. സുബോധ്കുമാര്‍ സിംങിനെ വെടിവെച്ചെന്ന് സംശയിക്കുന്ന ജമ്മുകാശ്മീര്‍ രാഷട്രീയ റൈഫിള്‍സ് സൈനികന്‍ ജിതേന്ദ്ര മാലികാണ് അറസ്റ്റിലായത്

ശ്രീനഗറില്‍ ഇയാള്‍ ജോലി ചെയ്യുന്ന സൈനിക യൂണിറ്റാണ് ഇയാളെ പിടികൂടിയത്. യു.പി പൊലീസിന്‍റെ ആവശ്യപ്രകാരം ആണ് നടപടി . ഇയാളെ ഉടന്‍ യുപി പൊലീസിന് കൈമാറിയേക്കും.ബുലന്ദ്ഷഹറിലെ കലാപത്തിനും ഇന്‍സ്പെക്ടര്‍ സുബോധിന്‍റെ മരണത്തിനും ശേഷംഅവിടെ നിന്നും കടന്നുകളഞ്ഞ ജിതേന്ദ്ര വെള്ളിയാഴ്ചയാണ് കാശ്മീരിലെ സോപോറിലുള്ള സൈനിക ക്യാമ്പിലെത്തിയത്.

പൊലീസുകാരന് കൊല്ലപ്പെട്ട കേസില്‍ പതിനൊന്നാം പ്രതിയാണ് സൈനികന്‍. ഇയാള്‍ക്കായി തിരച്ചില്‍ നടത്താന്‍ യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ജമ്മുകാശ്മീരിലേക്ക് പോയിരുന്നു. സുബോധ്കുമാറിനെ കൊലപ്പെടുത്തിയ സംഘത്തില്‍ സൈനികന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. സുബോധ്കുമാറിന്റെ മരണത്തിന് കാരണമായ വെടിയുതിര്‍ത്തത് ഇയാളാണെന്നാണ് പൊലീസ് നിഗമനം. ഡിസംബര്‍ മൂന്നിന് കലാപമുണ്ടായ ശേഷമാണ് ഇയാള്‍ ജമ്മുവിലേക്ക് പോയതെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചിരുന്നു.

സുബോധ് സിംഗിന്‍റെ ഇടത്തേ കണ്ണിന് അടുത്താണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു ആക്രമണ ശേഷം. അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരിക്കുകളോടെ അത്യസന്ന നിലയിലാണ്.

സുബോധ് സിങിന്റെ കൊലപാതകത്തില്‍ ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ്‌രാജിനെയടക്കംനാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോവധം ആരോപിച്ചും പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാല് മുസ്ലീം കുട്ടികള്‍ക്കെതിരെ യുപിയിലെ ഗോവധ നിരോധന നിയമമനുസരിച്ചും കേസെടുത്തിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 3ന് ബുലന്ദഷഹർ ഗ്രാമത്തിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സംഘ്പരിവാർ സംഘടനകൾ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. കലാപത്തിനിടെ പൊലീസ് ഇൻസ്പെക്ടറെ അക്രമികൾ പിന്തുടർന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു. അക്രമത്തിൽ ഒരു യുവാവും കൊല്ലപ്പെട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018