National

അര്‍ണാബ് ഗോസ്വാമി തിരുവനന്തപുരം കോടതിയില്‍ ഹാജരാകണം; സമന്‍സ് ശശി തരൂര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍  

തിരുവനന്തപുരം എംപി ശശി തരൂര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. തിരുവനന്തപുരം കോടതിയില്‍ അര്‍ണാബ് ഗോസ്വാമി ഹാജരാകണമെന്ന് സമന്‍സ് ആവശ്യപ്പെടുന്നു.

അര്‍ണാബ് ഗോസ്വാമിക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെന്നും നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. ഫെബ്രുവരി 28നാണ് അര്‍ണാബിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നു കാട്ടിയാണ് തരൂരിന്റെ മാനഷ്ടക്കേസ്.

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തെ തുടര്‍ന്ന് അര്‍ണാബ് ഗോസ്വാമി നടത്തിയ ചര്‍ച്ചയില്‍ ശശി തരൂരിനെ കൊലയാളിയായി ചിത്രീകരിക്കുകയും ക്രിമിനല്‍ എന്ന് വിളിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ശശി തരൂര്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയത്. നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ ശശി തരൂര്‍ അര്‍ണാബിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. ഒരു കേസില്‍ വിധി വരുന്നതിന് മുമ്പ് ഒരു വ്യക്തിയെ കൊലയാളിയായി മുദ്രകുത്തുന്നകത് നിയമവിരുദ്ധമാണെന്നും ഇനി ഈ കേസുമായി ബന്ധപ്പെട്ട് അര്‍ണാബ് ഗോസ്വാമിയോ റിപ്പബ്ലിക്ക് ടിവിയോ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് വിധി പുറപ്പെടുവിച്ചിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018