യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ക്ഷേത്ത്രതില്‍ സ്വകാര്യ പരിപാടികള്‍ നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ശ്രീ ശ്രീ രവിശങ്കറിന് അനുമതി കൊടുക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്കും ഇത് നല്‍കേണ്ടി വരും.
തഞ്ചാവൂരിലെ ശ്രീ ബൃഹദീശ്വര ക്ഷേത്രത്തില്‍ നടത്താനിരുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ദ്വിദിന ധ്യാനപരിപാടിക്ക് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. പരിപാടി നടത്തുന്നതിന് എതിരെ ചെന്നൈയിലുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വെങ്കടേശ്വരന് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രണ്ടായിരത്തോളം പേരാണ് പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്.
കേസ് കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് നീട്ടിവെച്ചെങ്കിലും ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ തഞ്ചാവൂരിലെ കാവേരി ക്ഷേത്രത്തിലേക്ക് പരിപാടി മാറ്റി.
യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ക്ഷേത്ത്രതില്‍ സ്വകാര്യ പരിപാടികള്‍ നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ശ്രീ ശ്രീ രവിശങ്കറിന് അനുമതി കൊടുക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്കും ഇത് നല്‍കേണ്ടി വരും. പൈതൃക കേന്ദ്രത്തിന് ഇതുമൂലം കോട്ടം സംഭവിക്കുമെന്നും ഹര്‍ജിയിലുണ്ട്.
മുമ്പ് ഡല്‍ഹിയില്‍ വേള്‍ഡ് കള്‍ച്ചര്‍ ഫെസ്റ്റിവല്‍ എന്ന പരിപാടി നടത്തി യമുദാ നദീതീരം നശിപ്പിച്ചതും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. ഈ കേസില്‍ ഹരിത ട്രിബ്യൂണല്‍ രവിശങ്കറിന് അഞ്ച് കോടി പിഴ ചുമത്തിയിരുന്നു.
പരിപാടിക്കായി ഇരുമ്പ് ഷീറ്റുകളടക്കം ഉപയോഗിച്ച് താത്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. പന്തല്‍ പൊളിച്ചുമാറ്റാനും കോടതി നിര്‍ദ്ദേശമുണ്ട്.
ആയിരം വര്‍ഷം പഴക്കമുള്ള തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം ചോള കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ്. ഇന്നലെയും ഇന്നുമായി നടത്താനിരുന്ന പരിപാടിക്ക് എതിരെ തമിഴ്നാട്ടിലെ ചില സംഘടനകളും രംഗത്ത് എത്തിയിരുന്നു. ക്ഷേത്രം ചരിത്ര പൈതൃകമാണെന്നും പരിപാടി മറ്റ് കോളെജിലേക്കോ സ്കൂളിലേക്കോ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.