National

സര്‍ജിക്കല്‍ സ്ട്രൈക്ക്: ഊതിപ്പെരുപ്പിക്കല്‍ അനാവശ്യം; നീരസം പരസ്യമാക്കി ഓപ്പറേഷന് മേല്‍നോട്ടം വഹിച്ച ലഫ്റ്റ്. ജനറല്‍ 

 ഡിഎസ് ഹൂഡ
ഡിഎസ് ഹൂഡ

ഇന്ത്യന്‍ ആര്‍മി നടത്തിയ സര്‍ജിക്കല്‍ സട്രൈക്കിനെ കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച പ്രചാരണം അനാവശ്യമെന്ന് മിന്നലാക്രമണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ ഡിഎസ് ഹൂഡ. ആര്‍മി ഓപ്പറേഷനുകളെ രാഷ്ട്രീയവത്കരിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊരിക്കലും സൈന്യത്തിന് ഗുണകരമാവില്ലെന്നും ഹൂഡ വ്യക്തമാക്കി.

ചണ്ഡീഗഢില്‍ മിലിട്ടറി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിന്നലാക്രമണത്തെ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നത് എന്തിനെങ്കിലും സഹായിക്കുമോ? എനിക്ക് തോന്നുന്നത് ഇല്ലെന്നാണ്. മിന്നലാക്രമണം അത്യാവശ്യമായിരുന്നു. ഞങ്ങള്‍ക്ക് അത്‌ ചെയ്‌തേ മതിയാകുമായിരുന്നുള്ളൂ. അതിനെ ഊതിപ്പെരുപ്പിച്ച് കാണിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇന്ന് അത് എത്രത്തോളം രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. ഇത് ശരിയാണോ തെറ്റാണോ എന്ന് രാഷ്ട്രീയക്കാര്‍ തന്നെയാണ് മറുപടി പറയേണ്ടത്. 
ഡിഎസ് ഹൂഡ

സര്‍ജിക്കല്‍ സട്രൈക്ക് രഹസ്യമായി വെച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു എന്നും ഹൂഡ അഭിപ്രായപ്പെട്ടു. വിജയത്തെ കുറിച്ച് ആവേശം നല്ലതാണെന്നും എന്നാല്‍ അമിതപ്രചാരണവും രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതും ഗുണത്തെക്കാളേറെ ദോഷഫലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമിതപ്രചാരണങ്ങള്‍ സൈനിക നേതൃത്വത്തെ ബാധിച്ചാലോ? അടുത്ത തവണ ഇതേ വിജയം മിന്നാക്രമണത്തില്‍ ലഭിച്ചില്ലെങ്കിലോ? ഭാവിയില്‍ ഇതിന് പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. അമിതപ്രചാരണമില്ലാതിരുന്നെങ്കില്‍, അടുത്ത തവണ ഇത് കൂടുതല്‍ ഗുണം ചെയ്‌തേനെ. 
ഡിഎസ് ഹൂഡ

2016 സെപ്റ്റംബര്‍ 29ന് സര്‍ജിക്കല്‍ സെട്രൈക്ക് നടന്ന സമയത്ത് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറായിരുന്നു ഹൂഡ. 19 ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവനെടുത്ത ഉറി തീവ്രവാദ ആക്രമണത്തിന് എതിരായായായിരുന്നു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. ഇതിനായുള്ള പദ്ധതി അംഗീകരിച്ചത് ലെഫ്റ്റനന്റ് ജനറല്‍ ഹൂഡയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018