National

ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം: 28 വര്‍ഷത്തിന് ശേഷം സാമ്പത്തിക വിദഗ്ധനല്ലാത്ത ആര്‍ബിഐ ഗവര്‍ണര്‍; ശക്തികാന്ത ദാസിന്റെ നിയമനത്തില്‍ വിമര്‍ശനം 

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം പോലുമില്ലാത്ത ഒരാളെ ആര്‍ബിഐ ഗവര്‍ണറായി നിയമിക്കുന്നത്. ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശക്തികാന്തദാസ് 2016ല്‍ മോഡി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശക്തികാന്തദാസിന്റെ ബിരുദം ചരിത്രത്തില്‍. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം പോലുമില്ലാത്ത ഒരാളെ ആര്‍ബിഐ ഗവര്‍ണറായി നിയമിക്കുന്നത്. ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശക്തികാന്തദാസ് 2016ല്‍ മോഡി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ആര്‍ബിഐ ഗവര്‍ണറായി നിയമിക്കുന്നതിന് പ്രത്യേക യോഗ്യത മാനദണ്ഡങ്ങളൊന്നുമില്ല. ആര്‍ബി ആക്ട് പ്രകാരം, ധനമന്ത്രിയുടെ ശുപാര്‍ശ പ്രകാരം പ്രധാനമന്ത്രിയാണ് ഗവര്‍ണറെ നിയമിക്കുന്നത്. ഇരുപത്തിയാഞ്ചാമത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശക്തികാന്തദാസ് നരേന്ദ്ര മോഡിയുടെ വിശ്വസ്തനായാണ് കരുതപ്പെടുന്നത്.

ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നാണ് ശക്തികാന്തദാസ് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തത്. 1980 തമിഴ്‌നാട് ബാച്ചില്‍ ഐഎഎസ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ മുന്‍ഗാമികളായ ഊര്‍ജിത് പട്ടേലും രഘുറാം രാജനും സാമ്പത്തിക വിദഗ്ധരും. കോണ്‍ഗ്രസിനും മോഡി ഭരണത്തിന് കീഴിലും ബജറ്റ് ഡിവിഷനില്‍ മുഴുനീളെ പ്രവര്‍ത്തിച്ചയാളാണ് ശക്തികാന്തദാസ്.

എസ് വെങ്കിട്ടരാമന്‍ ഒഴികെ ശക്തികാന്തദാസിന് മുമ്പുണ്ടായിരുന്നവരെല്ലാം സാമ്പത്തിക വിദഗ്ധരാണ്. 1990ല്‍ ആര്‍ബിഐ ഗവര്‍ണറായിരുന്ന വെങ്കിട്ടരാമന്‍ ശക്തികാന്തദാസിനെ പോലെ തന്നെ ഐഎഎസ് ഉദ്യോഗസ്ഥനും ധനകാര്യ സെക്രട്ടറിയുമായിരുന്നു.

ആര്‍ എന്‍ മല്‍ഹോത്ര, റെഡ്ഢി, സുബ്ബറാം, വെങ്കിട്ടരാമന്‍ എന്നിവരാണ് ഗവര്‍ണര്‍ സ്ഥാനത്തിരുന്ന മറ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍. ഇതില്‍ വെങ്കിട്ടരാമന്‍ ഒഴികെ മൂവരും സാമ്പത്തിക വിദഗ്ധരുമാണ്.

അഞ്ച് വര്‍ഷത്തേക്കാണ് ശക്തികാന്തദാസിന്റെ നിയമനം. മുന്‍ഗാമികളായ രഘുറാം രാജനെയും ഊര്‍ജിത് പട്ടേലിനെയും മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമിച്ചിരുന്നത്. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് രഘുറാം രാജന്‍ രാജിവെച്ചു. ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ പിന്നീട് സ്ഥാനം ഏറ്റെടുത്തു. മോഡി സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിന് മേല്‍ പരിധിവിട്ട ഇടപെടലുകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഊര്‍ജിത് പട്ടേലിന്റെ രാജിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ശക്തികാന്തദാസിന്റെ നിയമനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

മുന്‍ധനമന്ത്രി പി. ചിദംബരത്തിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയും കേസുകളില്‍ സഹായിക്കുകയും ചെയ്ത വ്യക്തിയെ എന്തുകൊണ്ടാണ് പരമപ്രധാനമായ പദവിയില്‍ നിയമിച്ചതെന്നറിയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു. നിയമനത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

സാമ്പത്തിക വിദഗ്ധനല്ലാത്ത, വെറും ഉദ്യോഗസ്ഥനായ, നോട്ട് നിരോധനത്തെ പിന്തുണച്ച ശക്തികാന്തദാസിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രി പറയുന്നതിനനുസരിച്ചാവുമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയായ ശക്തികാന്തദാസ് ഔദ്യോഗികകാലം മുഴുവന്‍ ധനകാര്യമാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018