National

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം;  പ്രമേയവുമായി ഹിമാചല്‍ നിയമസഭ; അവതരിപ്പിച്ചത് കോണ്‍ഗ്രസ് എംഎല്‍എ 

പശുവിനെ രാഷ്ട്രമാതാവാക്കണം എന്ന ആവശ്യവുമായി ഹിമാചല്‍പ്രദേശ് ബിജെപി സര്‍ക്കാര്‍. ഇത് സംബന്ധിക്കുന്ന പ്രമേയം നിയമസഭ പാസാക്കി കേന്ദ്രസര്‍ക്കാരിന് അയച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഇതേ ആവശ്യമുന്നയിച്ച് ഉത്തരഖണ്ഡ് നിയമസഭയും പ്രമേയം പാസാക്കിയിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എ അനിരുദ്ധ് സിങ് അവതരിപ്പിച്ച പ്രമേയം ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് ഹിമാചല്‍ നിയമസഭ പാസാക്കിയത്.

വിശുദ്ധ മൃഗം രാഷ്ട്രീയത്തിന്റെയോ, മത, ജാത, വര്‍ഗത്തിന്റെയോ പരിധിയില്‍പെടുന്നതല്ലെന്നാണ് വാദം. വിശുദ്ധ മൃഗം മനുഷ്യന് നല്‍കുന്ന വലിയ സംഭാവനകളെ വിലമതിക്കണമെന്നും അനിരുദ്ധ് സിങ് വ്യക്തമാക്കി.

പശുവിന്റെ പേരില്‍ സംസ്ഥാനത്തുണ്ടാകുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ ആവശ്യമാണെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. ഹിമാചലിലെ ഗൗരി എന്ന പേരിലുള്ള പ്രാദേശിക പശു വളര്‍ത്തലിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യമുണ്ട്. രാജസ്ഥാനെ ഉദാഹരണമാക്കി കാണിച്ചുകൊണ്ട്, സംസ്ഥാനത്ത് പ്രത്യേകമായി ഒരു പശു മന്ത്രാലയമുണ്ടാക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി രേഖ ആര്യ ഉത്തരാഖണ്ഡ് നിയമസഭയില്‍ ഇതേ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയത്. ഓക്‌സിജന്‍ ശ്വസിച്ച് അത് പുറത്തുവിടുന്ന ഏക മൃഗമായ പശുവിനെ രാഷ്ട്രമാതാവാക്കണം എന്നായിരുന്നു രേഖ ആര്യ പ്രമേയത്തില്‍ പറഞ്ഞത്. രാഷ്ട്രമാതാവായി ഉയര്‍ത്തുന്നതോടെ പശു സംരക്ഷണത്തിനുള്ള പ്രയത്‌നം വര്‍ധിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

ഹിമാചലില്‍ പശു സങ്കേതങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി വിരേന്ദര്‍ കന്‍വാര്‍ നിയമസഭയെ അറിയിച്ചു. സിര്‍മൗര്‍ ജില്ലയില്‍ പശു സങ്കേതം ആരംഭിക്കാന്‍ 1.52 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018