National

റഫേല്‍ കരാറില്‍ സുപ്രീം കോടതിയ്ക്ക് സംശയമില്ല, തീരുമാനമെടുത്ത രീതിയിലും,റിലയന്‍സിനെ പങ്കാളിയാക്കിയതിലും, വിലയുടെ കാര്യത്തിലും സര്‍ക്കാരിന്റെത് ശരിയായ തീരുമാനം, ഹര്‍ജികള്‍ തള്ളി

റാഫേല്‍ ഇടപാടില്‍ വിശദമായ പരിശോധന ആവശ്യമില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ നടപടിക്രമങ്ങള്‍ സുപ്രീം കോടതി ശരിവെച്ചു. സര്‍ക്കാരെടുക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിമാനങ്ങളുടെ വില സംബന്ധിച്ചും പരിശോധനയില്ല. പ്രതിരോധ മേഖലയില്‍ വിട്ടുവീഴ്ച ആവശ്യമില്ലെന്നും കേസ് പരിഗണിക്കുമ്പോള്‍ ദേശീയ സുരക്ഷയും മാനിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുളള എല്ലാ ഹര്‍ജിയും സുപ്രീം കോടതി തളളി.

റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഇന്ത്യന്‍ പങ്കാളിയായി തെരഞ്ഞെടുത്തതില്‍ എന്തെങ്കിലും തരത്തിലുളള പിഴവുണ്ടെന്ന് കണ്ടെത്താന്‍ ആയില്ലെന്നും കോടതി വ്യക്തമാക്കി. ചില വ്യക്തികളുടെ കാഴ്ചപാടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ആകില്ല തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആകൂയെന്നും കോടതി പറഞ്ഞു. റിലയന്‍സിലെ പങ്കാളിയാക്കിയതില്‍ പങ്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ ഇപ്പോള്‍ സംശയിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

റാഫേല്‍ ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്നും കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ ലാല്‍ ശര്‍മ്മ, വിനീത് ദന്ത എന്നിവരാണ് ആദ്യം കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ആംആദ്മി പാര്‍ട്ടി എംഎല്‍എ സഞ്ചീവ് സിങ്, മന്‍ കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരും കോടതിയെ സമീപിച്ചു.

റാഫേല്‍ ഇടപാടില്‍ നരേന്ദ്ര മോഡി അഴിമതി നടത്തിയെന്നും പ്രതിരോധമന്ത്രി പോലും അറിയാതെയാണ് തീരുമാനവുമായി മുന്നോട്ടുപോയതെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം

2015ല്‍ പാരീസ് യാത്രയോടെ തുടങ്ങിയ നരേന്ദ്രമോഡിയുടെ റാഫേല്‍ ചര്‍ച്ചകള്‍ പ്രതിരോധ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് പരാതിക്കാര്‍ ഉന്നയിക്കുന്നു. കരാര്‍ ഉടമ്പടി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നത്.

പുതിയ കരാറില്‍ യുദ്ധവിമാനങ്ങള്‍ക്കുള്ള പണം കൂടുതലാണെന്നും ഈ മേഖലയില്‍ യാതൊരു മുന്‍ പരിചയവും ഇല്ലാത്ത റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ പങ്കാളിയായി തെരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഫ്രഞ്ച് കമ്പനി ദാസോവിന്റെ ഓഫ്‌സെറ്റ് പങ്കാളിയായി റിലയന്‍സ് എങ്ങനെ വന്നുവെന്നും ഈ വിലയ്ക്ക് വിമാനം വാങ്ങുന്നതില്‍ നേട്ടമെന്തെന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ തന്ത്രപ്രധാനവും രഹസ്യ സ്വഭാവവുമുള്ള വിവരങ്ങള്‍ കൈമാറാനാകില്ലെന്നായിരുന്നു അറ്റേര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ വാദം.

വിമാനങ്ങളുടെ സാങ്കേതിക വിവരങ്ങള്‍ വ്യോമസേന ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്തെ 126 വിമാനങ്ങള്‍ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങള്‍ വാങ്ങുന്ന പുതിയ കരാറിലേക്കാണ് മോഡി സര്‍ക്കാര്‍ നീങ്ങിയത്. പഴയ കരാറിന് നല്‍കേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താല്‍ കരാറില്‍നിന്ന് പിന്‍മാറുകയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ കരാറില്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018