National

കാശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികനും ഏഴ് പ്രദേശവാസികളും കൊല്ലപ്പെട്ടു; മൂന്ന് തീവ്രവാദികളെ വധിച്ചു  

തെക്കന്‍ കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ സിര്‍നൂ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ ഏഴ് പേര്‍ സാധാരണക്കാരാണ്. ഒരു സൈനികനും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.

സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. സമീപത്തെ തോട്ടത്തില്‍ മൂന്ന് തീവ്രവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ആക്രമണം.

പിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന മെഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും ആക്രമണത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. സാധാരണക്കാരുടെ ജീവിതം സുരക്ഷിതമാക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നുവെന്ന് മെഹ്ബൂബ ആരോപിച്ചു.

തലയിലും നെഞ്ചിലും വെടിയുണ്ടകള്‍ തുളച്ചു കയറിയാണ് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ 35 ഓളം പ്രദേശവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ നിന്ന് ബന്നിഹല്‍ ടൗണിലേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു.

കൊല്ലപ്പെട്ടവരില്‍ ഒരാളായ അബിദ് ഹുസൈന്‍ എംബിഎ ബിരുദധാരിയാണ്. ഒരു മാസം മുമ്പാണ് ഭാര്യയും കുഞ്ഞുമായി അദ്ദേഹം ഇന്തൊനേഷ്യയില്‍ നിന്ന് തിരിച്ച് എത്തിയത്. മരിച്ച മറ്റൊരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018