National

പുതുവര്‍ഷത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌നേഹസമ്മാനമായി ബെംഗളൂരു കോര്‍പ്പറേഷന്‍; 24പേര്‍ക്ക് 5 ലക്ഷം രൂപ നല്‍കും

ബെംഗളൂരുവില്‍ പുതുവര്‍ഷത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികളുടെ ഭാവി സംരക്ഷണത്തിനായി കോര്‍പ്പറേഷന്റെ ധനസഹായം. 2019ല്‍ ജനിക്കുന്ന ആദ്യത്തെ 24 പെണ്‍കുട്ടികള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കും. കോര്‍പ്പറേഷന്റെ 24 മാതൃ-ശിശു ആശുപത്രികളില്‍ ജനിക്കുന്ന ആദ്യ പെണ്‍കുട്ടിക്കാണ് തുക ലഭിക്കുക.

കഴിഞ്ഞവര്‍ഷം പദ്ധതി നടപ്പാക്കിയിരുന്നുവെങ്കിലും ഒരു പെണ്‍കുട്ടിക്ക് മാത്രമായിരുന്നു സഹായം നല്‍കിയത്. ഈ വര്‍ഷം മുതല്‍ പദ്ധതി വിപുലീകരിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചതോടെയാണ് കൂടുതല്‍ പേര്‍ക്ക് സഹായമൊരുക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഭാവിയില്‍ ഈ തുക വിനിയോഗിക്കാം. 1.2 കോടി രൂപ ഈയിനത്തില്‍ കോര്‍പ്പറേഷന്‍ മാറ്റിവെക്കും.

ആദ്യപെണ്‍കുട്ടിയുടെ ജനനത്തെക്കുറിച്ച് വിവരം നല്‍കാന്‍ ആശുപത്രികള്‍ക്ക് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനിക്കുന്ന കുട്ടിയുടെയും ബെംഗളൂരു കോര്‍പ്പറേഷന്റെയുംപേരില്‍ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. ഇതില്‍ നിന്ന് ലഭിക്കുന്ന പലിശ കുട്ടിയുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കാം. പിന്നീട് കുട്ടിയുടെ വിവാഹ ആവശ്യത്തിനോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ പണം പിന്‍വലിക്കാം.

കോര്‍പ്പറേഷന്റെ പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിവിധഭാഗങ്ങളില്‍നിന്ന് ലഭിച്ചത്. കഴിഞ്ഞവര്‍ഷം രാജാജിനഗറിലെ ഡോ. നാഗരാജു സ്മാരക ആശുപത്രിയില്‍ ജനിച്ച പെണ്‍കുട്ടിക്കാണ് തുക ലഭിച്ചത്. പുതുവര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018