National

മേഘാലയയില്‍ തൊഴിലാളികള്‍ മരിക്കുമ്പോഴും, നിയമവിരുദ്ധ ആവശ്യങ്ങളുമായി ഖനി മാഫിയ -രാഷ്ട്രീയ കൂട്ടുകെട്ട്; അപകടത്തിന് കാരണം ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ് ലംഘിച്ചത്‌

Indian Express
നിരോധനം നിലനില്‍ക്കുമ്പോഴും രാഷ്ട്രീയക്കാരും ഖനി ഉടമകളുമായി ചേര്‍ന്ന് അനധികൃത ഖനനവും നടത്തുന്നുണ്ട്.

മേഘാലയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് 15 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. ദുര്‍ഗന്ധം പുറത്തേക്ക് വരുന്നതിനാല്‍ ഇവര്‍ മരിച്ചേക്കാമെന്നും നിഗമനമുണ്ട്. ഈ അവസരത്തിലും നിയമവിരുദ്ധ ആവശ്യങ്ങളുമായി രാഷ്ട്രീയക്കാരും ഒപ്പം ഖനി മാഫിയയും രംഗത്തുണ്ട്. ഇവരുടെ കൂട്ടുക്കെട്ടില്‍ അനധികൃത ഖനികളും പ്രവര്‍ത്തിച്ചുപോരുന്നു.

അപകടത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ തന്നെയാണ്ഖനിയിലെ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമാക്കണമെന്ന് ഷിലോങില്‍ നിന്നുള്ള എംപി വിന്‍സന്റ് എച്ച് പാല ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്. മലഞ്ചെരുവുകളില്‍ ചെറിയ തുരങ്കങ്ങളുണ്ടാക്കി തൊഴിലാളികള്‍ അതിലൂടെ കടന്ന് കല്‍ക്കരി കുഴിച്ചെടുക്കുന്ന സംവിധാനം 2014 ഏപ്രില്‍ 17ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധിച്ചിരിക്കുകയാണ്. ഇത് നിയമവിരുദ്ധവും അശാസ്ത്രീയവും അങ്ങേയറ്റം അപകടകരവുമാണ്. ഇത്തരത്തിലുള്ള റാറ്റ് ഹോളുകളിലൂടെ ഖനനത്തിന് പോയവരാണ് ഇപ്പോള്‍ അപകടത്തില്‍ പെട്ടത്.

സഭയില്‍ ഈ ആവശ്യം ഉന്നയിച്ച വിന്‍സന്റ് എച്ച് പാല സംസ്ഥാനത്തെ പ്രമുഖ കല്‍ക്കരി വ്യവസായി കൂടിയാണ്. പാല മാത്രമല്ല, നിരവധി രാഷ്ട്രീയക്കാര്‍ക്ക് സ്വന്തമായി കല്‍ക്കരി ഖനികളുണ്ട്. ചിലരുടെ ബന്ധുക്കള്‍ ഖനി ഉടമകളുമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മേഘാലയിലെ സിവില്‍ സൊസൈറ്റി ഗ്രൂപ്പ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, കൊണ്‍റാഡ് സാഗ്മ മന്ത്രിസഭയില്‍ നാലു മന്ത്രിമാര്‍ക്കും ഏഴ് എംഎല്‍എമാര്‍ക്കും സ്വന്തമായോ ബന്ധുക്കളുടേതായോ കല്‍ക്കരി ഖനികളുണ്ട്. ഇത് രാഷ്ട്രീയക്കാരുടെ കണക്ക് മാത്രമാണെന്നും സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍ എന്നിവരുടെ കൂട്ടത്തിലും ഖനി വ്യാപരത്തിലേര്‍പ്പെട്ടവരുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിരോധനം നിലനില്‍ക്കുമ്പോഴും രാഷ്ട്രീയക്കാരും ഖനി ഉടമകളുമായി ചേര്‍ന്ന് അനധികൃത ഖനനവും നടത്തുന്നുണ്ട്.

തനിക്ക് നാല്‍പ്പതോളം കല്‍ക്കരി ഖനികള്‍ സ്വന്തമായുണ്ടെങ്കിലും ഹരിത ട്രിബ്യൂണലിന്റെ നിരോധനത്തിന് ശേഷം അവിടെ ഖനനം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് വിന്‍സന്റ് പാല പറയുന്നു. നിരോധനത്തിന് ശേഷം വളരെ കുറച്ച് പേര്‍ മാത്രമേ ഇപ്പോള്‍ ഇത് ചെയ്യുന്നുള്ളൂ. നേരത്തെ ഖനനം ചെയ്‌തെടുത്ത കല്‍ക്കരി കാടുകളുടെ അടുത്തുള്ള ഖനികളിലുണ്ട്. അത് എത്തിക്കാനുള്ള ഗതാഗത സൗകര്യം അനുവദിക്കണമെന്ന് ഖനി ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ട്രക്കുകളില്‍ കയറ്റിവിടുന്നതും വഴിയരികിലുമായി കാണുന്ന കല്‍ക്കരി 2014ലെ നിരോധത്തിന് മുമ്പ് ഖനനം ചെയ്‌തെടുത്തതാണെന്നും വിന്‍സന്റ് പറഞ്ഞു.

മേഘാലയയിലെ ഖനിയില്‍ നിന്നും കണ്ടെടുത്ത ഹെല്‍മറ്റുകള്‍ 
മേഘാലയയിലെ ഖനിയില്‍ നിന്നും കണ്ടെടുത്ത ഹെല്‍മറ്റുകള്‍ 

2014 ഏപ്രിലിന് മുമ്പായി ഖനനം ചെയ്‌തെടുത്ത കല്‍ക്കരി 2019 ജനുവരി 31 വരെ വാഹനങ്ങളില്‍ മാറ്റാമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള നേതാക്കളെ ബന്ധപ്പെട്ടെങ്കിലും നിരോധന ഉത്തരവിന് ശേഷം ഖനനം നിര്‍ത്തിവെച്ചിരിക്കുകയെന്നായിരുന്നു മറുപടി. 15 ഖനികളുണ്ടെന്നും ഉത്തരവിന് ശേഷം പ്രവര്‍ത്തനം നടക്കുന്നില്ലെന്നും കിര്‍മന്‍ ഷില്ല എംഎല്‍എ പ്രതികരിച്ചു. കല്‍ക്കരി വ്യവസായമില്ലെങ്കില്‍ സാധരണ ജനങ്ങളുടെ വരുമാന മാര്‍മില്ലാതാകുമെന്നും എംഎല്‍എ പറയുന്നു.

റാറ്റ് ഹോള്‍ ഖനനം നിയമാനുസൃതമാക്കണമെന്ന് എങ്ങനെയാണ് ഒരു നേതാവിന് പറയാനാകുക എന്ന് സാമൂഹ്യപ്രവര്‍ത്തക ആഗ്നസ് ചോദിക്കുന്നു. കല്‍ക്കരി വ്യവസായത്തില്‍ വലിയ പണമിടപാടുകളാണ് നടക്കുന്നതെന്നും ആഗ്നസ് ആരോപിക്കുന്നു.

പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും കോട്ടം തട്ടാത്ത രീതിയില്‍ കഴിഞ്ഞ അറുപത് വര്‍ഷങ്ങളിലെ പോലെ തന്നെ ഖനനം നടത്തണമെന്ന് വിന്‍സന്റ് പറയുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഖനനനിയന്ത്രണത്തിനുള്ള നിയമങ്ങളുള്ളത് പോലെ മേഘാലയില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നും വിന്‍സന്റ് പറയുന്നു. കല്‍ക്കരി ഖനനം സര്‍ക്കാരിന് വലിയ വരുമാനം നല്‍കുന്നുണ്ട്. നിയന്ത്രിക്കാം, എന്നാല്‍ നിരോധിക്കാനാകില്ലെന്നും വിന്‍സന്റ് പറഞ്ഞു.

ഒഡീഷയില്‍ നിന്നുള്ള വിദഗ്ധ സംഘം 
ഒഡീഷയില്‍ നിന്നുള്ള വിദഗ്ധ സംഘം 

മേഘലയില്‍ കൂട്ടുകക്ഷിയായ ബിജെപി, സര്‍ക്കാര്‍ രൂപീകരിച്ച് 180 ദിവസത്തിനുള്ളില്‍ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്നാണ് പ്രഖ്യാപിച്ചത്.

ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനായി ഒഡീഷ അഗ്നിശമന സേനയിലെ 21 അംഗ സംഘം പുറപ്പെട്ടിട്ടുണ്ട്. ഖനിക്കകത്തെ വെള്ളം നീക്കം ചെയ്യാനുള്ള ശക്തിയാര്‍ന്ന പമ്പ് അടക്കമുള്ള സംവിധാനവുമായാണ് സേന യാത്രതിരിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തിലാണ് യാത്രപുറപ്പെട്ടത്.

ഡിസംബര്‍ 13 ന് ആണ് 'റാറ്റ് ഹോള്‍' എന്നറിപ്പെടുന്ന മേഘാലയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് 15 തൊഴിലാളികള്‍ കുടുങ്ങിയത്. വേണ്ട ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018