National

സാഹിത്യ സ്വാതന്ത്ര്യാവകാശത്തിനായി ശശി തരൂര്‍, സര്‍ക്കാര്‍ പരിപാടികളില്‍ നോണ്‍വെജ് നിരോധിക്കണമെന്ന് ബിജെപി എംപി; 85 വ്യക്തിഗത ബില്ലുകള്‍ പാര്‍ലമെന്റില്‍

എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുളള സാഹിത്യ സ്വതന്ത്ര്യാവകാശ ബില്‍, സര്‍ക്കാര്‍ യോഗങ്ങളിലും പരിപാടികളിലും മത്സ്യ,മാംസാദികള്‍ വിളമ്പുന്നത് നിരോധിക്കണം എന്നിങ്ങനെ വിവിധ ആവശ്യങ്ങളില്‍ 85 വ്യക്തിഗത ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

കോണ്‍ഗ്രസ് എംപിയും എഴുത്തുകാരനുമായ ശശിതരൂരാണ് രാജ്യത്ത് എഴുത്തുകാര്‍ക്കുള്ള സ്വാതന്ത്ര്യത്തിനായി ഫ്രീഡം ഓഫ് ലിറ്ററേച്ചര്‍ എന്ന ബില്ല് അവതരിപ്പിച്ചത്. രാജ്യത്ത് ജനാധിപത്യത്തിന്റെ സത്ത ഉള്‍ക്കൊള്ളാത്ത, കാലഹരണപ്പെട്ട ദൈവ നിന്ദ, മതനിന്ദ, അശ്ലീലത നിയമങ്ങള്‍ എടുത്തുകളയണമെന്നും ബില്ലില്‍ ആവശ്യപ്പെടുന്നു.

മതവികാരം വ്രണപ്പെടുന്നതിന്റെയും ഭരണകൂടങ്ങള്‍ക്ക് എതിരാകുന്നതിന്റെയും പേരില്‍ പുസ്തകങ്ങള്‍ നിരോധിക്കുന്ന സര്‍ക്കാര്‍ നടപടിയെ നിയന്ത്രിക്കാന്‍ ബില്ല് സഹായകരമാണെന്നും തരൂര്‍ പറഞ്ഞു. ഇതിനുപുറമെ മൂന്ന് ഡ്രാഫ്റ്റ് നിയമങ്ങളും തരൂര്‍ അവതരിപ്പിച്ചു.

കായിക രംഗത്ത് അഴിമതിക്കാരെ ശിക്ഷിക്കുന്നത് സംബന്ധിച്ച്, സ്ത്രീകള്‍ക്ക് ലൈംഗികത, പ്രജനനം, ആര്‍ത്തവ സബന്ധമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുക, ഡിസാസ്റ്റര്‍ മാനേജുമെന്റ് ആക്ട് സ്ഥാപിക്കുക എന്നിവയാണ് അവ. ദുരന്തത്തിലകപ്പെട്ടവര്‍ക്ക് വേഗത്തില്‍ സാമ്പത്തിക സഹായം എത്തിക്കുവാനും പുനഃരധിവാസം എളുപ്പമാക്കാനും സഹായിക്കുന്നതാണ് ഡിസാസ്റ്റര്‍ മാനേജുമെന്റ് ആക്ടെന്നും തരൂര്‍ വ്യക്തമാക്കി.

ബിജെപി എംപിയായ പര്‍വേഷ് സാഹിബ് സിംഗാണ് സര്‍ക്കാര്‍ പരിപാടികളില്‍ നോണ്‍ വെജ് നിരോധിക്കണമെന്ന് ബില്‍ അവതരിപ്പിച്ചത്. നോണ്‍ വെജ് ഫുഡിന്റെ ഉപയോഗം ആക്രമണ സ്വഭാവം ഉണ്ടാക്കുക മാത്രമല്ല, പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനം കൂടി ഇതുമൂലം സംഭവിക്കുന്നുണ്ടെന്നും ബില്ലില്‍ പറയുന്നു.

ജര്‍മ്മന്‍ സര്‍ക്കാരും ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പരിപാടി റിപ്പോര്‍ട്ടനുസരിച്ച് കാലാവസ്ഥ വ്യതിയാനത്തിന്റെ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ മൃഗങ്ങളുടെ മാംസത്തിന്റെ ഉപയോഗം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നു.

മാംസവ്യവസായം ലോകത്തെ നശിപ്പിക്കുന്ന പ്രത്യാഘാതമാണുണ്ടാക്കുക. ഭീകരമായ മരുന്നുകള്‍ നല്‍കിയാണ് മൃഗങ്ങളെ ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്ന സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെട്ട് ഉത്തരവാദിത്വം നിറവേറ്റണമെന്നും സിംഗ് ബില്ലിലൂടെ ആവശ്യപ്പെടുന്നു.

ജോലി സമയം കഴിഞ്ഞും ഒഴിവുദിവസങ്ങളിലും തൊഴിലാളികള്‍ക്ക് ജോലി സംബന്ധമായ ഫോണ്‍കോളുകളും ഈമെയിലുകളും കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ടെന്നും ഈ അവസ്ഥ ഒഴിവാക്കാന്‍ തൊഴിലാളി ക്ഷേമ വകുപ്പ് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്നതാണ് മറ്റൊരു പ്രധാന ബില്‍. കോണ്‍ഗ്രസ് എംപിയായ സുപ്രിയ സൂലാണ് ഈ ബില്‍ അവതരിപ്പിച്ചത്.

രാജ്യത്തെ പശുക്കളുടെ എണ്ണത്തില്‍ സ്ഥിരത ഉറപ്പുവരുത്താന്‍ ഒരു സംവിധാനം രൂപപ്പെടുത്തേണ്ട ആവശ്യകതയാണ് ബിജെപി എംപി നിഷികാന്ത് ദുബേ അവതരിപ്പിച്ച ബില്ലിലുളളത്.

സാഹിത്യ സ്വാതന്ത്ര്യാവകാശത്തിനായി ശശി തരൂര്‍, സര്‍ക്കാര്‍ പരിപാടികളില്‍ നോണ്‍വെജ് നിരോധിക്കണമെന്ന് ബിജെപി എംപി; 85 വ്യക്തിഗത ബില്ലുകള്‍ പാര്‍ലമെന്റില്‍

ബിജെപി എംപി ജഗദാംബിക പല്‍ കൊണ്ടുവന്ന ബില്ലില്‍ ആര്‍മി ആക്ട് 1950, നേവി ആക്ട് 1957, എയര്‍ ഫോഴ്‌സ് ആക്ട് 1950 എന്നിവയില്‍ ഭേദഗതി വരുത്തി എല്‍ജിബിറ്റി സമൂഹത്തിന് തുല്ല്യ അവസരം സേനയില്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018