National

സൊഹ്‌റാബുദ്ദീന്‍ കേസ് ജഡ്ജിയുടെ നിലപാടുകള്‍ വിവാദമാകുന്നു, അമിത് ഷായെ കുടുക്കാന്‍ ശ്രമിച്ചുവെന്ന്മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജഡ്ജി 

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളെ മുഴുവന്‍ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക ജഡ്ജിയുടെ വിധി പ്രസ്താവനയ്ക്ക് ശേഷമുള്ള നടപടി വിവാദമാകുന്നു. വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവിടാത്ത ജഡ്ജി ജെ എസ് ശര്‍മ കഴിഞ്ഞ ദിവസം ചില മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി, സിബിഐയ്‌ക്കെതിരായ തന്റെ വിധി ന്യായത്തിലെ പരാമര്‍ശങ്ങളെക്കുറിച്ചു വിശദീകരിച്ചതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രീയ നേതാക്കളെ കുടുക്കാന്‍ വേണ്ടി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് സിബിഐ ചെയ്തതെന്ന് അദ്ദേഹം വിധി ന്യായത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചു പറഞ്ഞു. ഇതിനുപുറമെ കേസില്‍നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് വിധിന്യായത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. കേസിന്റെ വിചാരണയ്ക്ക് മുന്നെ തന്നെ അമിത് ഷാ പ്രതിപട്ടികയില്‍നിന്ന് ഒഴിവായിരുന്നു. അമിത് ഷായെ പ്രതിപട്ടികയില്‍ ചേര്‍ത്തത് ബോധപൂര്‍വമാണെന്നാണ് വിധി ന്യായത്തില്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യമാണ് ജഡ്ജി ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിച്ചത്.

2014 ലാണ് അന്ന് കേസില്‍ 16-ാം പ്രതിയായിരുന്ന അമിത് ഷായെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കിയത്. ജഡ്ജി ഗോസാവിയായിരുന്നു അമിത് ഷായെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന അമിത് ഷായുടെ ഹര്‍ജി പരിഗണിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് ജഡ്ജി ബി എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലടക്കം സംശയങ്ങള്‍ ഉണ്ടെന്ന് പിന്നീട് കാരവന്‍ മാഗസിന്‍ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

അമിത് ഷാ പ്രതിപട്ടികയില്‍നിന്ന് ഒഴിവായതിനെ തുടര്‍ന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും കേസില്‍നിന്ന് ഒഴിവായത്. കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍, താഴെ തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ മാത്രമായി കേസിലെ പ്രതികള്‍. ഇവരെയാണ് ജഡ്ജി ശര്‍മ്മ കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയത്. കേസ് സത്യസന്ധമായി അന്വേഷിക്കുകയല്ല, മറിച്ച് ചിലരെ കുടുക്കാന്‍ വേണ്ടിയാണ് ശ്രമിച്ചതെന്നാണ് വിധിന്യായത്തില്‍ പറഞ്ഞത്. വിധിയില്‍ കേസില്‍ പ്രതിയല്ലതായ അമിത് ഷായെക്കുറിച്ച് പരാമര്‍ശിക്കുന്ന ജഡ്ജി, വിചാരണ വേളയില്‍ അദ്ദേഹത്തിനെതിരായ തെളിവുകളെക്കുറിച്ച് പരാമര്‍ശിക്കുന്നതില്‍നിന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകരെ വിലക്കിയിരുന്നതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

2005 നവംബര്‍ 26 നാണ് സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്. ഗുജറാത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ വധിക്കാന്‍ ലക്ഷര്‍ ഇ തൊയ്ബ ഏര്‍പ്പെടുത്തിയ വാടക കൊലയാളിയാണ് ഇയാളെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. എന്നാല്‍ ഗുജറാത്ത് പൊലീസിന്റെ തന്നെ അന്വേഷണത്തില്‍ വ്യാജ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. സിബിഐയും സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. സൊഹ്‌റാബുദ്ദിനൊപ്പം അയാളുടെ ഭാര്യ കൗസര്‍ ബിയും കൊല്ലപ്പെട്ടിരുന്നു. ഇവരെ കൊലപ്പെടുത്തിയതിനെക്കുറിച്ച് അറിയാമായിരുന്ന പ്രജാപതി 2006 ഡിസംബര്‍ 28 നും കൊല്ലപ്പെട്ടു. ഈ മൂന്ന് കേസിലെയും പ്രതികളെയാണ് കഴിഞ്ഞ ദിവസം വിചാരണ കോടതി കുറ്റവിമുക്തരാക്കിയത്. വിധി ന്യായത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിധിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018