National

ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയ ഗാന്ധിയുടെ പേര് പറഞ്ഞതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ മിഷേലിന്റെ കസ്റ്റഡി നീട്ടി 

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ പ്രതിയായ ബ്രിട്ടിഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ കസ്റ്റഡിയില്‍ വെച്ച് സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് ഡല്‍ഹി കോടതിയില്‍ അറിയിച്ചു. ‘ഇറ്റാലിയന്‍ സത്രീയുടെ മകന്‍’, ‘രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ പോകുന്ന ആള്‍’ എന്നിങ്ങനെ രാഹുല്‍ ഗാന്ധിയേയും പരോക്ഷമായി പരാമര്‍ശിച്ചതായി ഇഡി അഭിഭാഷകന്‍ പറഞ്ഞു.

ഒരു കഷ്ണം തൂണ്ട് പേപ്പര്‍ മിഷേല്‍ തന്റെ അഭിഭാഷകന് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുമ്പോള്‍ കൈമാറിയത് ശ്രദ്ധയില്‍പ്പെട്ടെന്നും പേപ്പര്‍ പരിശോധിച്ചപ്പോഴാണ് സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട പരാമര്‍ശം ഉണ്ടായതെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു. പക്ഷെ എന്താണ് പറഞ്ഞത് തുടങ്ങിയ കാര്യങ്ങളെന്നും ഏതാണ് സാഹചര്യമെന്നും ഇപ്പോള്‍ വിശദമാക്കാന്‍ കഴിയില്ലെന്നും ഏജന്‍സി വ്യക്തമാക്കി.

ഇംഗ്ലീഷ് അക്ഷരം ‘ആര്‍’, ‘വലിയ മനുഷ്യന്‍’ എന്നിങ്ങനെ രേഘപ്പെടുത്തികൊണ്ട് മിഷേല്‍ മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയതായി പറഞ്ഞ എന്‍ഫോഴ്‌സ്‌മെന്റ് അത് ആരാണെന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്നും കോടതിയില്‍ പറഞ്ഞു. ഇതിനായി മിഷേലിന്റെ കസ്റ്റഡി എട്ടുദിവസത്തേക്ക് നീട്ടി നല്‍കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയോടാവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി മിഷേലിന്റെ കസ്റ്റഡി ഏഴുദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.

ഈ മാസം 22 ന് ആയിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്രിസ്റ്റ്യന്‍ മിഷേലിനെ അറസ്റ്റ് ചെയ്തത്. 15 ദിവസം മിഷേലിനെ കസ്റ്റഡിയില്‍ വിട്ട് തരണമെന്ന എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യം ഡല്‍ഹി കോടതിയില്‍ പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇതേ തുടര്‍ന്ന് ഇയാള്‍ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ അന്വേഷണം നേരിട്ട് വരുകയായിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം.

2010ല്‍ പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡുമായി ഇന്ത്യ ഒപ്പുവെച്ചത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, മാതൃ കമ്പനി ഫിന്‍ മെക്കാനിക്ക എന്നിവയ്ക്കായി മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് പണം വെട്ടിച്ചെന്നാണ് ആരോപണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018