National

ബാങ്കുകള്‍ സാധാരണക്കാരനെ പിഴയടിച്ച് നേടിയത് മല്യയും നീരവ് മോഡിയും ബാങ്കുകളെ തട്ടിച്ചതിലുമേറെ 

ബാങ്കുകളെ വെട്ടിച്ച് കോടികള്‍ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയേയും നീരവ് മോഡിയേക്കാളും വലിയ കൊള്ളയാണ് സാധാരണക്കാരനോട് ഇതേ ബാങ്കുകള്‍ ചെയ്യുന്നത്. ഇവര്‍ ബാങ്കുകളെ വെട്ടിച്ച തുകയേക്കാള്‍ കൂടുതലാണ് 4 വര്‍ഷമായി മിനിമം ബാലന്‍സിന്റേയും അതര്‍ എടിഎം ഇടപാടുകളുടേയും പേരില്‍ ബാങ്കുകള്‍ പിഴ ചുമത്തിയെടുക്കുന്നത്.

9,000 കോടി രൂപയോളം വിവിധ ബാങ്കുകളില്‍ നിന്ന് വെട്ടിച്ചാണ് മദ്യ വ്യവസ്യായി വിജയ് മല്യ രാജ്യം വിട്ടത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ബയേഴ്സ് ക്രെഡിറ്റ് മുഖേനെ 11,300 കോടിയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോഡി രാജ്യം വിട്ടത്. എന്നാല്‍ ഇതിനെക്കാള്‍ വലിയ തട്ടിപ്പാണ് ചില പൊതുമേഖലാ ബാങ്കുകള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല് വര്‍ഷത്തിനിടെ (ഏപ്രില്‍ 2015 മുതല്‍ സെപ്തംബര്‍ 2018) ഈ പൊതുമേഖലാ ബാങ്കുകള്‍ സാധാരണക്കാരായ ഉപയോക്താക്കളില്‍ നിന്നും പൊതുമേഖലാ ബാങ്കുകള്‍ തട്ടിയെടുത്തത് 10,391.43 കോടി രൂപയ്ക്ക് മുകളിലാണ്. സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നില്ല, ഒരു മാസത്തില്‍ അനുവദിച്ചിരിക്കുന്നതിലും കൂടുതല്‍ പണമിടപാടുകള്‍ എടിഎം വഴി നടത്തുന്നു എന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്നും നിശ്ചിത ഫീസെന്ന നിരക്കില്‍ ഇത്രയും തുക കൊളളയടിച്ചിരിക്കുന്നത്.

ത്യണമൂല്‍ കോണ്‍ഗ്രസ് എംപി ദിബിയേന്ദു അധികാരിയുടെ ചോദ്യത്തിന്, ധനകാര്യ മന്ത്രാലയമാണ് വിവരങ്ങള്‍ കൈമാറിയത്.

പൊതുമേഖല ബാങ്കുകളേക്കാള്‍ പ്രൈവറ്റ് സെക്ടര്‍ ബാങ്കുകളാണ് ഈ കൊള്ളയില്‍ മുമ്പില്‍. 2015 മുതല്‍ 2018 വരെ ഇന്ത്യയിലെ മൂന്ന് പ്രൈവറ്റ് ബാങ്കുകളായ ആക്‌സിസ്, എച്ച്ഡിഎഫ്‌സി,ഐസിഐസി ബാങ്കുകള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴയടിച്ച് നേടിയത് 4054 കോടി രൂപയാണ്.

ഇനി പൊതുമേഖല ബാങ്കുകള്‍ നേടിയതാകട്ടെ ഈ നാല് വര്‍ഷം കൊണ്ട് 6246.44 കോടിയാണ്. മുമ്പില്‍ എസ്ബിഐ തന്നെ. മിനിമം ബാലന്‍സ് സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കാത്തതിന് ഉപഭോക്താക്കളെ പിഴിഞ്ഞ് നേടിയത് 4447.75 കോടി രൂപ. പഞ്ചാബ് നാഷണല്‍ ബാങ്ക് 815 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 551 കോടിയും പിഴയിട്ട് നേടി. കാനറ ബാങ്ക് ആണ് ഇക്കാര്യത്തില്‍ പിന്നില്‍, 503 കോടിയാണ് ഈടാക്കിയത്.

ഇതില്‍ ഏറ്റവും പ്രധാന കാര്യം പ്രൈവറ്റ് ബാങ്കുകളായ ആക്‌സിസ് ബാങ്കും ഐസിഐസിഐയും എച്ച്ഡിഎഫ്‌സിയും പിഴവിധിച്ചു നേടിയ 4054 കോടി രൂപ എസ്ബിഐ ഒഴിച്ചുള്ള 20 പൊതുമേഖല ബാങ്കുകളുടെ ആകെ വരുമാനത്തിലും കൂടുതലാണെന്നതാണ്. 2823 കോടി രൂപയാണ് എസ്ബിഐ ഒഴിച്ചുള്ള മറ്റ് പൊതുമേഖല ബാങ്കുകളുടെ ആകെ വരുമാനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018