National

ആക്‌സിഡന്റല്‍ ടൂറിസ്റ്റ്: 2021 കോടി ചെലവിട്ട മോഡി യാത്രകളുടെ പേരില്‍ ടെലഗ്രാഫിന്റെ അടുത്ത ട്രോള്‍ ഹെഡ്‌ലൈന്‍ 

‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലൂടെ ആ വാക്കിന്റെ പ്രചാരകനാക്കി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ബിജെപി നേതാക്കള്‍ മാറ്റിയെടുക്കാന്‍ ശ്രമം നടത്തുമ്പോളാണ് ടെലഗ്രാഫിന്റെ ഹെഡ്‌ലൈന്‍ ‘വിപ്ലവം’ മോഡിയെ തിരിഞ്ഞുകൊത്തുന്നത്.

മീറ്റ് ദ ആക്‌സിഡന്റല്‍ ടൂറിസ്റ്റ് എന്ന ഹെഡ്‌ലൈന് താഴെ മോഡിയുടെ വിദേശയാത്രയും 2021 കോടി രൂപയുടെ ചെലവും ഒരു ഭാഗത്ത് വിശദീകരിക്കവെ മറുഭാഗത്ത് ആക്‌സിഡന്റല്‍ പിഎമ്മിന്റെ പ്രചാരകനാക്കി മാറ്റപ്പെട്ട മന്‍മോഹന്‍ സിങിനേയും കോണ്‍ഗ്രസിനേയും കൊണ്ടുവരുകയും ചെയ്യുന്നു ടെലഗ്രാഫ്. ദ ആക്‌സിഡന്റല്‍ പിഎം എന്ന ബോളിവുഡ് ചിത്രത്തെ ബിജെപി ആഘോഷിക്കുമ്പോള്‍ വിമര്‍ശന വിധേയമാക്കുകയും പരിഹസിക്കുകയുമാണ് ടെലഗ്രാഫ്.

രാജ്യത്തെ സേവിക്കുന്നതിനിടയിലെ വിദേശയാത്രകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചുറ്റിപ്പറ്റിയുള്ള ആവര്‍ത്തിക്കപ്പെടുന്ന തമാശകളില്‍ ഒന്ന്. രാജ്യങ്ങള്‍ രണ്ട് തരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നത് മോഡി സന്ദര്‍ശിച്ചവും അല്ലാത്തവയും എന്ന പേരിലാണെന്നത് അത്തരത്തിലൊരു തമാശയാണെന്ന് പറഞ്ഞാണ് ടെലഗ്രാഫ് വാര്‍ത്തയിലേക്ക് കടക്കുന്നത്.

ചാര്‍ട്ടേട് വിമാനവും സൗകര്യങ്ങളുമെല്ലാമായി 2021 കോടി രൂപയാണ് മോഡിയുടെ വിദേശയാത്രാ ചെലവ്. രണ്ടാം യുപിഎയുടെ കാലത്ത് മന്‍മോഹന്‍ സിങ് നടത്തിയത യാത്രയുടെ ചെലവ് 1346 കോടി മാത്രമായിരുന്നു. 48 ട്രിപ്പുകളിലായി മോഡി 55 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, മന്‍മോഹന്‍ സിങ് 38 ട്രിപ്പുകളിലായി 33 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മോഡി സഞ്ചരിച്ച രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും അധികം വിദേശ നിക്ഷേപം ഉണ്ടായിട്ടുള്ളതെന്നാണ് രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വികെ സിങ് വാദിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എപി സഞ്ജയ് സിങ് വിദേശ നിക്ഷേപത്തിന്റെ കണക്ക് ചോദിക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ് ബിജെപി മന്ത്രി ചെയ്യുന്നതെന്നും ടെലഗ്രാഫ് ചൂണ്ടിക്കാണിക്കുന്നു.

റിമോട്ട് കണ്‍ട്രോള്‍ കൊമ്ട് പ്രവര്‍ത്തിക്കുന്ന പാവയെന്ന് മന്‍മോഹന്‍ സിങിനെ കളിയാക്കുന്ന ബിജെപി ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് വ്യാപകമായ പ്രചാരണമാണ് നല്‍കുന്നത്. ട്വിറ്ററിലും മറ്റും വ്യാജ പ്രചാരണത്തിനും ബിജെപി സൈബര്‍ സംഘം ശ്രമിക്കുന്നുണ്ട്. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചെന്നടക്കം പ്രചാരണമാണ് നടക്കുന്നത്. കോണ്‍ഗ്രസ് വക്താവ് ഇത് നിഷേധിച്ച് രംഗത്തുവരേണ്ടി വന്നുവെന്നും ടെലഗ്രാഫ് പറയുന്നു. പ്രാദേശിക നേതാക്കളോട് ബിജെപി തന്ത്രത്തില്‍ വീഴരുതെന്നും ചിത്രത്തെ കുറിച്ച് പരസ്യപ്രതികരണത്തിന് നില്‍ക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

ചിത്രത്തിന്റെ ട്രെയിലര്‍ ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോലും ഷെയര്‍ ചെയ്തിരുന്നതടക്കം കാര്യം സൂചിപ്പിച്ചാണ് ടെലഗ്രാഫ് വാര്‍ത്ത.

പ്രധാന ഹെഡിങുകള്‍ മൂര്‍ച്ചയുള്ളതും ട്രോളുമാക്കി പുതിയ വാര്‍ത്താ ഹെഡിങ് രീതി പരീക്ഷിക്കുകയാണ് ടെലഗ്രാഫ് കുറച്ചുനാളുകളായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018