National

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ തടവില്‍ വച്ച് മഹാരാഷ്ട്ര പൊലീസ് ; പിന്മാറില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്, സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് പാര്‍ട്ടി   

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അന്യായമായി തടവില്‍ വച്ചതായി ആരോപണം. ഇന്നലെ മഹാരാഷ്ട്രയിലെ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ ചന്ദ്രശേഖര്‍ ആസാദിനെയും മറ്റ് പ്രവര്‍ത്തകരെയും ഹോട്ടലില്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.

മാധ്യമങ്ങളെ കാണാനോ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാനോ ഇവരെ അനുവദിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്രത്തെയും നിഷേധിക്കുകയായണെന്നും അത് അനുവദിക്കില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.

ഞാന്‍ എന്ത് നിയമലംഘനമാണ് ലംഘിച്ചതെന്ന് എനിക്കറിയണം, ദളിതര്‍ക്ക് സംസാരിക്കാന്‍ പോലും അവകാശമില്ലാത്ത മനുസ്മൃതി രാജ്യത്തെ പുതിയ നിയമമായി മാറിയോ, പക്ഷേ ഞങ്ങള്‍ ഭരണഘടന സംരക്ഷിക്കാനായിട്ടാണ് നിലകൊളളുന്നത്. എന്തു നഷ്ടമുണ്ടായാലും അത് നിറവേറ്റും.
ചന്ദ്രശേഖര്‍ ആസാദ്

ഇതാദ്യമായിട്ടാണ് ചന്ദ്രശേഖര്‍ ആസാദ് മഹാരാഷ്ട്രയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായെത്തിയിരുന്നത്. അംബേദ്കര്‍ രാഷ്ട്രീയ വക്താക്കളായ പാര്‍ട്ടി പരിപാടി സംഘടിപ്പിച്ചിരുന്നത് അംബേദ്കറിന്റെ സംസ്‌കാരം നടന്ന ദാദറിലെ ചൈത്യഭൂമിയില്‍ ആയിരുന്നു. ഇതില്‍ നിന്നാണ് പൊലീസ് അനുമതി നിഷേധിച്ച് ആസാദിനെ തടഞ്ഞു വച്ചത്.

സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.റാലി നടത്താനുള്ള അനുവാദം സ്ഥല ഉടമകളായ പിഡബ്ല്യുഡിയില്‍ നിന്ന് വാങ്ങിയിരുന്നു. അതിനുള്ള പണവും അടച്ചിരുന്നു. എന്നാല്‍ പിന്നീട് നിയമകാരണങ്ങള്‍ പറഞ്ഞ് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018