National

സവാള മോഡിയെയും കരയിപ്പിക്കുമോ? ഉത്പന്നങ്ങള്‍ക്ക് വന്‍ വിലയിടിവ്, ബിജെപി വഞ്ചിച്ചെന്ന് കര്‍ഷകര്‍ 

മഹാരാഷ്ട്രയില്‍, കിലോയ്ക്ക് വെറും 51 പൈസയ്ക്ക് വരെ എത്തിയപ്പോള്‍ വിറ്റുകിട്ടിയ പൈസ മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്താണ് കര്‍ഷകര്‍ പ്രതിഷേധമറിയിച്ചത്. കര്‍ഷകര്‍ ദേശീയപാതകള്‍ തടഞ്ഞും സവാളകള്‍ റോഡില്‍ കൂട്ടിയിട്ടും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

സവാളയുടെ വിലയിടിവ് സര്‍ക്കാരുകളെ മറച്ചിട്ട ചരിത്രം നിരവധിയാണ്.

ഭരണകക്ഷികള്‍ക്ക് നിരവധി സീറ്റുകള്‍ കര്‍ഷക രോഷം മൂലം നഷ്ടമായതിന്റെ ചരിത്രം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരവധിയാണ്. പ്രത്യേകിച്ചും സവാളയുടെയും ഉരുളക്കിഴങ്ങിന്റെയും വിലയിലുണ്ടാകുന്ന വന്‍ മാറ്റങ്ങള്‍.

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ സവാളയുടെയും ഉരുളക്കിഴങ്ങിന്റെ വിലയിലുണ്ടാകുന്ന വന്‍ ഇടിവ് മോഡി സര്‍ക്കാരിനെ വലിയ വെല്ലുവിളിയാകുമെന്നാണ് സൂചന. വാര്‍ത്ത ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് മഹാരാഷ്ട്രയിലുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കര്‍ഷകരുമായി നടത്തിയ അഭിമുഖങ്ങളിലാണ്, കര്‍ഷകരുടെ വികാരം കേന്ദ്ര സര്‍ക്കാരിനെതിരെ തിരിയുന്നതിന്റെ സൂചനകളുള്ളത്.

വരുന്ന മാസങ്ങളില്‍ അവര്‍ എന്തൊക്കെ ചെയ്തുവെന്ന് പറഞ്ഞാലും, ബിജെപിക്ക് എതിരായി മാത്രമേ വോട്ട് ചെയ്യൂ എന്ന് മഹാരാഷ്ട്രയിലെ നാഷികിലുള്ള കര്‍ഷകന്‍ മധുകര്‍ നാഗ്രെ പറയുന്നത്.

2014ല്‍ സംഭവിച്ച അബദ്ധം ഇനിയും ആവര്‍ത്തിക്കില്ലെന്നും അന്ന് ബിജെപിയെ പിന്തുണച്ച ഈ കര്‍ഷകന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം, നഷ്ടം സംഭവിച്ച കര്‍ഷകര്‍ ദേശീയപാതകള്‍ തടഞ്ഞും സവാളകള്‍ റോഡില്‍ കൂട്ടിയിട്ടും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സവാള മൊത്തവില അഞ്ച് രൂപവരെ ഉണ്ടായിരുന്നത് ഇടിഞ്ഞ് കിലോയ്ക്ക് ഒരു രൂപ എന്ന നിലയിലേക്ക് വരെയെത്തി. ഇടനിലക്കാര്‍ നടത്തുന്ന വെട്ടിക്കുറവുകള്‍ മൂലം ഉപഭോക്താവിനും പ്രയോജനം ലഭിക്കുന്നില്ല.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സവാള ഉല്‍പാദിപ്പിക്കുന്ന മഹാരാഷ്ട്രയില്‍, കിലോയ്ക്ക് വെറും 51 പൈസയ്ക്ക് വരെ എത്തിയപ്പോള്‍ വിറ്റുകിട്ടിയ പൈസ മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്താണ് കര്‍ഷകര്‍ പ്രതിഷേധമറിയിച്ചത്. 545 കിലോ വിറ്റപ്പോള്‍ കിട്ടിയ 216 രൂപ ദേവേന്ദ്ര ഫ്ടനാവിസിന് അയച്ചുകൊടുത്താണ് ഒരാള്‍ പ്രതിഷേധമറിയിച്ചത്.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലും കിഴങ്ങ് വിലയിലെ തകര്‍ച്ച മോഡി സര്‍ക്കാരിന് തിരിച്ചടി നല്‍കുകയാണ്. 2014ലെ മോഡി വിജയത്തിന് ഏറ്റവും നിര്‍ണായകമായ സംസ്ഥാനമാണിത്.

സവാള മോഡിയെയും കരയിപ്പിക്കുമോ? ഉത്പന്നങ്ങള്‍ക്ക് വന്‍ വിലയിടിവ്, ബിജെപി വഞ്ചിച്ചെന്ന് കര്‍ഷകര്‍ 

ഗ്രാമീണ വോട്ടുകള്‍ കൂടുതലുള്ള ഇരു സംസ്ഥാനങ്ങളില്‍ നിന്നുമായി 545 അംഗ ലോക്‌സഭയിലേക്ക് 128 പേരാണുള്ളത്. ഈ രണ്ട് സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മോഡിക്ക് സ്ഥാനം മോഡിക്ക് സ്ഥാനം നിലനിര്‍ത്തുക എളുപ്പമാവില്ല

വിലയിലെ ഏറ്റക്കുറച്ചിലില്‍ മോഡി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന കര്‍ഷകര്‍ വിളകള്‍ സൂക്ഷിക്കാനായി സംവിധാനങ്ങളില്ലെന്നും ആരോപിക്കുന്നു. വിളവെടുപ്പിന് ശേഷം ഉടന്‍തന്നെ വില്‍ക്കാതെ സൂക്ഷിച്ച് വെയ്ക്കാവുന്ന സംവിധാനങ്ങള്‍ ആവശ്യമാണെന്നും കര്‍ഷകര്‍ പറയുന്നു.

മോഡി ഉറപ്പ് തന്നതുപോലെ നല്ല ദിനങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചു, എന്നാല്‍ ഇപ്പോള്‍ കടന്നുപോകുന്നത് ഏറ്റവും ദുസ്സഹമായ ഘട്ടത്തിലൂടെയാണ് എന്ന് കര്‍ഷകന്‍ മാധവ് പവാസെ പറയുന്നു. താല്‍ക്കാലിക ഷെഡില്‍ സൂക്ഷിച്ചിരുന്നതിനാല്‍ ഇയാളുടെ സവാളകള്‍ മുഴുവന്‍ ചീഞ്ഞുപോയിരുന്നു.

മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി തകരാനുള്ള പ്രധാന കാരണവും കര്‍ഷകരോഷമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങളും എഴുതിതള്ളി.

കര്‍ഷകരുടെ നഷ്ടം നികത്താനായി സര്‍ക്കാര്‍ പദ്ധതികള്‍ ആലോചിക്കുന്നുണ്ടെന്നും ഇടനിലക്കാരെ മാറ്റിനിര്‍ത്തി നേരിട്ട് വില്‍ക്കാനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുമെന്നും ബിജെപി വക്താവ് സൈദ് സഫാര്‍ ഇസ്ലാം പറയുന്നു. പദ്ധതി നടപ്പിലാക്കുകയാണെന്നും നാലുവര്‍ഷത്തിനുള്ളില്‍ ഫലമുണ്ടാകുമെന്നുമാണ് ബിജെപി വാദം.

വിളകളുടെ വിലതകര്‍ച്ചയ്ക്ക് ഒപ്പം കീടനാശിനികളുടെയും വളങ്ങളുടെയും വില കൂടുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത് മൂലം തങ്ങള്‍ കടത്തിലായെന്ന് കര്‍ഷകര്‍ പറയുന്നു. ഉല്‍പ്പാദന ചിലവ് പോയിട്ട് മാര്‍ക്കറ്റിലെത്താനുള്ള വാഹന ചിലവ് പോലും ഇവര്‍ക്ക് തിരിച്ചുകിട്ടുന്നില്ല.

കഴിഞ്ഞ ദിവസം, ഒരു കിലോ സവാളയ്ക്ക് രണ്ടു രൂപ മാത്രം ലഭിച്ചതിനെത്തുടര്‍ന്ന് കര്‍ഷകന്‍ 3,000 കിലോ സവാള ട്രാക്ടര്‍ കയറ്റി നശിപ്പിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സവാള മൊത്തവിപണിയായ ലസല്‍ഗാവില്‍ 2 രൂപയാണെന്നറിഞ്ഞാണു പുണെയിലും അഹമ്മദ്‌നഗറിലും നേരിട്ട് എത്തിച്ചു വില്‍ക്കാന്‍ ശ്രമിച്ചത്. നേരിയ വില വര്‍ധന മാത്രമേ ഇവിടെയും കിട്ടുകയുള്ളൂ എന്നറിഞ്ഞതോടെയാണ് കൃഷി നശിപ്പിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018