National

കര്‍ഷകപ്രക്ഷോഭങ്ങള്‍ക്കു പിന്നാലെ തെരുവിലിറങ്ങാന്‍ തീരുമാനിച്ച് യുവാക്കള്‍; വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ ഫെബ്രുവരിയില്‍ ലോങ്ങ്മാര്‍ച്ച്

വിദ്യാഭ്യാസരംഗത്തെ കാവിവത്കരണം അവസാനിപ്പിക്കുക, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക,തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ വിദ്യാര്‍ഥികളും യുവാക്കളും പ്രക്ഷോഭം സംഘടിപ്പിക്കുന്നു. കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തിയ കിസാന്‍ലോങ് മാര്‍ച്ച് മാതൃകയിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി ഏഴിനു ചെങ്കോട്ടയില്‍നിന്ന് പാര്‍ലമെന്റിലേക്ക് വിദ്യാര്‍ഥി-യുവജന പദയാത്രാ പ്രക്ഷോഭം നടത്തും. ഇതിനു മുന്നോടിയായി നാല്‍പതോളം സര്‍വകലാശാല വിദ്യാര്‍ഥി യൂണിയനുകളെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ നാഷണല്‍ യങ് ഇന്ത്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു.

വിദ്യാഭ്യാസമേഖലയുടെ വളര്‍ച്ചയ്ക്കായി ഏറ്റവും കുറവ് തുക ചെലവഴിച്ച സര്‍ക്കാരാണിതെന്ന് വിദ്യാര്‍ഥിനേതാക്കള്‍ കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാര്‍ ബജറ്റിന്റെ 4.77 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെച്ചപ്പോള്‍ ഈ സര്‍ക്കാരിന്റേത് കേവലം 3.48 ശതമാനമാണ്. പൊതുബജറ്റിന്റെ പത്തു ശതമാനം വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കണമെന്നാവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ ബിജെപി സര്‍ക്കാരിന് 'ജിയോ' മോഡല്‍ കോളേജുകളോടാണ് കേന്ദ്രത്തിനു പ്രിയമെന്നും കുറ്റപ്പെടുത്തി.

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളതെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്. രോഹിത് വെമുലയുടെ മരണത്തിന്റെ ഉത്തരവാദികളെയും നജീബിന്റെ തിരോധാനത്തിനു പിന്നിലുള്ളവരെയും സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാരിനുള്ളതെന്നും യങ് ഇന്ത്യന്‍ കമ്മിറ്റി പറയുന്നു.

എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള യുവജനങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും നടക്കുന്ന സമരങ്ങളും ഒരു കുടക്കീഴിലാക്കും. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണം അവസാനിപ്പിക്കുക, സംവരണം ഉറപ്പാക്കുക, കാമ്പസുകളിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മാര്‍ച്ച് ഉയര്‍ത്തുന്നത്.

മുംബൈ ടിസ്, പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജെഎന്‍യു, അലിഗഢ് മുസ്ലിം സര്‍വകലാശാല, പഞ്ചാബ് സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥി യൂണിയനുകള്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഫോറം, ഐസ, മൈനോരിറ്റി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, ഓള്‍ ആദിവാസി സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍, അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍, പിന്‍ജ്ര തോഡ്, ബനാറസ് ഹിന്ദു സര്‍വകലാശാല മൂവ്മെന്റ്, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല തുടങ്ങിയവയിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ ഏകോപനസമിതി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018