National

‘മുസ്ലിം വിവാഹ മോചനത്തിന് ഖുര്‍ആന്‍ മാതൃകയാക്കണം, അതിനേക്കാള്‍ ശക്തമായ നിയമം വേറെയില്ല’; കോണ്‍ഗ്രസ് എം.പി രഞ്ജിത രഞ്ജന്റെ മുത്തലാഖ് ബില്ലിലെ പ്രസംഗം

മുസ്ലിം വിവാഹമോചനത്തിന് ഖുര്‍ആനിലുളളതിനേക്കാള്‍ ശക്തമായ നിയമം വേറെയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രഞ്ജീത രഞ്ജന്‍. മുത്തലാഖ് ബില്‍ അവതരണത്തില്‍ പങ്കെടുത്ത് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു രഞ്ജീത. മുത്തലാഖ് വിഷയത്തില്‍ നിങ്ങള്‍ എന്തെങ്കിലും നിയമം കൊണ്ടുവരാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഖുര്‍ആന്‍ വായിക്കാനും അതിലെ വിവാഹമോചന നിയമങ്ങള്‍ നടപ്പിലാക്കാനുമാണ് താന്‍ ആവശ്യപ്പെടുകയെന്നും രഞ്ജീത പറഞ്ഞു.

മുസ്ലിം സമുദായവും അത് സ്വീകരിക്കും. നിങ്ങള്‍ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വച്ച് കളിക്കുകയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഢനങ്ങളില്‍ ഹിന്ദു-മുസ്ലീം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ആവശ്യമില്ലെന്നും രഞ്ജീത വ്യക്തമാക്കി.

മുത്തലാഖ് ബില്‍ കാരണം ഖുര്‍ആനിലെ വിവാഹ മോചന വ്യവസ്ഥകളെ കുറിച്ച് വിശദമായി വായിച്ചുവെന്നും അതിന് നിങ്ങളോട് നന്ദിപറയുന്നുവെന്നും വിശദമാക്കിയ രഞ്ജീത ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്ന സൂറത്തുകളുടെ പേരുകളും എത്രാമത്തെ ആയത്തുകളാണെന്നും പറഞ്ഞാണ് പ്രസംഗിച്ചത്.

ഖുര്‍ആനിനെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. രണ്ട് ആളുകളുടെയും, രണ്ട് കുടുംബങ്ങളുടെയും ബന്ധങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെ കുറിച്ച് ഇതില്‍ പറയുന്നു. അഞ്ചു ഘട്ടങ്ങളിലൂടെ വിവാഹമോചനം തടയാന്‍ ഖുര്‍ആന്‍ ശ്രമിക്കുന്നു. വിവാഹമോചനം എങ്ങിനെയാണ് നല്‍കേണ്ടതെന്ന് വ്യക്തമായി പറയുന്നു. ഭാര്യയുടേയും ഭര്‍ത്താവിന്റെയും കാരണങ്ങളെ കുറിച്ച് പറയുന്നു. ഖുര്‍ആനില്‍ വിവാഹമോചനത്തിന് സ്ത്രീകള്‍ക്കും പുരുഷന്‍മാരെപ്പോലെ തന്നെ തുല്യാവകാശമുണ്ട്. വിവാഹമോചനത്തിന് ഖുര്‍ആനിലുള്ളതിനേക്കാള്‍ ശക്തമായ നിയമം വേറെയില്ല.'' അവര്‍ ചൂണ്ടിക്കാട്ടി.

ഖുര്‍ആനില്‍ ഇത്രയും പുരോഗമനപരമായ നിയമമാണ് ത്വലാഖില്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ അതിനെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയില്ല- അവര്‍ ചൂണ്ടിക്കാട്ടി. ഈ ബില്‍ പാസാക്കിയാല്‍ മുസ്ലിം സ്ത്രീകള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്കില്‍ ഈ ബില്ലില്‍ മുസ്ലിം സ്ത്രീകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭാഗം ചൂണ്ടിക്കാണിക്കൂവെന്നും രഞ്ജീത പറഞ്ഞു.

മുത്തലാഖ് അസാധുവാക്കിയ സുപ്രീം കോടതി വിധിക്ക് ശേഷവും മുത്തലാഖുമായി ബന്ധപ്പെട്ട 477 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായ കേന്ദ്രവാദത്തെ രഞ്ജിത എതിര്‍ത്തു. 'സര്‍ക്കാര്‍ പറയുന്നു മുത്തലാഖ് അസാധുവാക്കിയ സുപ്രീം കോടതി വിധിക്ക് ശേഷവും, മുത്തലാഖുമായി ബന്ധപ്പെട്ട 477 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്.

സ്ത്രീധനത്തിനെതിരെ ശക്തമായ നിയമമുണ്ടായിട്ടും അതുമൂലം നിരവധി മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹിന്ദു പുരുഷന്‍മാര്‍ വിവാഹമോചനം കൂടാതെ തന്നെ നിയമം ലംഘിച്ച് വേറെ വിവാഹം കഴിക്കുന്നുണ്ട്. എന്താണ് ഇതൊന്നും ഇവിടെ ചര്‍ച്ച ചെയ്യാത്തത്? എന്തു കൊണ്ടാണ് മുസ്ലിം മുസ്ലിം എന്ന മാത്രം അലമുറയിടുന്നത്- രഞ്ജീത ചോദിച്ചു.

ഇത് സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യമാണ്. അവരുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യമാണ്. എത്രയെത്ര വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ട്. അത് ഹിന്ദുക്കളിലും മുസ്ലിങ്ങളിലുമുണ്ട്. ഓരോരുത്തരിലും അത് വ്യത്യസ്ത രൂപത്തിലാണ്. എന്നിട്ടെന്താണ് മുസ്ലിങ്ങള്‍ക്ക് മാത്രമായി ഒരു നിയമമുണ്ടാക്കുന്നത്. ഹിന്ദുക്കള്‍ക്ക് അത് ആവശ്യമില്ലേ-

സുപ്രീംകോടതി വിധിയുണ്ടായിട്ടും വീണ്ടും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നു. എന്തുകൊണ്ട് അത് ചര്‍ച്ചയാവുന്നില്ല? ബീഹാറിലെ മുസാഫര്‍പൂരില്‍ നിങ്ങളുടെ ഭരണത്തിന്‍കീഴില്‍ 37 വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗത്തിനിരയായി. നിങ്ങളുടെ മന്ത്രി പ്രതികളെ പിന്തുണച്ചു. എന്തുകൊണ്ട് അത് ചര്‍ച്ച ചെയ്യുന്നില്ല? ഇരകള്‍ ഹിന്ദു പെണ്‍കുട്ടികളായതാണോ കാരണം? ഈ മുത്തലാഖ് ബില്ല് മുഖേന നിങ്ങള്‍ക്ക് മുസ്‌ലിം വോട്ടുകള്‍ വേണം. എന്നാല്‍ മുസ്ലീം സ്ത്രീകള്‍ ഈ ഭരണം കണ്ട് നിങ്ങള്‍ക്ക് വോട്ടുചെയ്യുമെന്ന ധാരണ നിങ്ങള്‍ക്ക് വേണ്ട. കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

ഈ നിയമത്തിലൂടെ നിങ്ങള്‍ സ്ത്രീകളെ എങ്ങനെ സംരക്ഷിക്കുമെന്ന് പറയൂ. ജോലി നഷ്ടപ്പെട്ട് ഭര്‍ത്താവ് ജയിലിലേക്ക് പോയാല്‍ അയാള്‍ സ്ത്രീക്ക് എങ്ങനെ സംരക്ഷണം നല്‍കും? എന്ത് സംരക്ഷണമാണ് നിങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുക? മുസ്‌ലിം വ്യക്തി നിയമം, അവരുടെ മതം, വീട് എന്നിവയില്‍ നിന്നെല്ലാം നിങ്ങള്‍ അവരെ പുറത്താക്കുകയാണ്. ഇത് വിഭജനം സൃഷ്ടിക്കും. നിങ്ങള്‍ക്ക് ദുരുദ്ദേശ്യമാണുള്ളതെന്നും എംപി പറഞ്ഞു.

മുസ്ലിം വിവാഹമോചനത്തിനായി സര്‍ക്കാര്‍ നിയമം കൊണ്ടുവരികയാണെങ്കില്‍ ഖുര്‍ആനിലെ നിയമങ്ങള്‍ സ്വീകരിക്കണം. അതാണ് ഏറ്റവും മികച്ചതെന്നും മുസ്‌ലിം സമുദായം ഒന്നടങ്കം അത് അംഗീകരിക്കുമെന്നും രഞ്ജീത വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018