National

‘ബുലന്ദ്ഷഹര്‍ കലാപം മുസ്ലീങ്ങളെ ഭയപ്പെടുത്താനുള്ള ആസൂത്രിത നീക്കം’; സായുധ സംഘടനകളെ നിരോധിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ 

കലാപത്തില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറും മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു 
കലാപത്തില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറും മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു 

പശുവിന്റെ പേരില്‍ ബുലന്ദ്ഷഹറില്‍ നടത്തിയ കലാപം മുസ്ലീം സമുദായത്തെ ഭയപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. സംഭവത്തിന് ശേഷം മുസ്ലീം കുടുംബങ്ങള്‍ കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ തയ്യാറാകുന്നില്ല. സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘടന ആവശ്യപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. വോട്ടുപിടിക്കാനായി ഹിന്ദുത്വവാദികള്‍ ആസൂത്രണം ചെയ്ത കലാപമാണിതെന്നും സംഘടന വ്യക്തമാക്കി.

പശുവിനെ ആക്രമിച്ച സംഭവത്തില്‍ പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ പ്രതികളാക്കിയതോടെ ബുലന്ദ്ഷഹറിലെ മുസ്ലീം കുടുംബങ്ങള്‍ ഭയന്നാണ് കഴിയുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ സംഘടന പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ശേഷം എന്‍സിഎച്ച്ആര്‍ഒ യുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകും അഭിഭാഷകരും ഉള്‍പ്പെട്ട സംഘത്തിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹി പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയില്‍ വെച്ച് പ്രകാശനം ചെയ്തു.

ബജ്‌റംങ്ദള്‍, ബിജെപി, യുവമോര്‍ച്ച സംഘടനകളിലെ പ്രാദേശിക നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒന്നിച്ചുകൂടിയ സംഘം വാഹനങ്ങള്‍ കത്തിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ കൊലപാതകത്തിലേക്ക് നയിച്ച കലാപത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ സംരക്ഷണമുണ്ടായിരുന്നുവെന്ന് സംഘത്തിലെ മനോജ് സിങ് പറഞ്ഞു.

പ്രാദേശിക സംഘങ്ങള്‍ തമ്മിലുണ്ടായിരുന്ന ചെറിയ വഴക്ക് സാമുദായിക സംഘര്‍ഷമാക്കി അവര്‍ മാറ്റുകയായിരുന്നു. പശുവിനെ അറക്കുന്നുവെന്ന് പറഞ്ഞ സ്ഥലത്ത് കശാപ്പ് നടന്നതായി ഒരു തെളിവുമില്ല. അതിസൂക്ഷ്മമവും വ്യക്തവുമായ പദ്ധതിയോടുകൂടിയുള്ള ആള്‍ക്കൂട്ട ആക്രമണമായിരുന്നു അത്. ബുലന്ദഷഹര്‍ പോലെ സമാധാനപരമായ ഒരു പ്രദേശത്ത് അവര്‍ ഇത്തരത്തിലൊരു ആക്രമണം നടത്തിയത് മുസ്ലീങ്ങളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്.
മനോജ് സിങ്

ആയുധധാരികളായ എല്ലാ സംഘടനകളെയും അടിയന്തരമായി നിരോധിക്കണമെന്നും പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമണം രാജ്യത്തെ ആഭ്യന്തര യുദ്ധം പോലുള്ള അവസ്ഥയിലേക്ക് നയിക്കുകയാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഡിസംബര്‍ 3ന് ബുലന്ദഷഹര്‍ ഗ്രാമത്തില്‍ പശുക്കളുടെ ജഡങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘ്പരിവാര്‍ സംഘടനകള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. കലാപത്തിനിടെ പൊലീസ് ഇന്‍സ്‌പെക്ടറെ അക്രമികള്‍ പിന്തുടര്‍ന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു. അക്രമത്തില്‍ ഒരു യുവാവും കൊല്ലപ്പെട്ടിരുന്നു.

സുബോധ് കുമാര്‍ സിങിന്റെ മകന്‍ ശ്രേയ് പ്രതാപ് സിങ്, പശുഹത്യ നടത്തിയെന്ന പേരില്‍ 16 ദിവസം ജയിലില്‍ കിടന്നശേഷം വിട്ടയച്ച ഷറഫുദ്ദീന്‍ എന്നിവരും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018