National

40000 രൂപ അടച്ച് ആറുമാസമായിട്ടും ട്രാന്‍സ്‌ഫോര്‍മാര്‍ ഇല്ല; കളക്ടറുടെ കാലുപിടിച്ച് കര്‍ഷകന്‍, മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കടമ്പകളേറെ

കൃഷിയിടത്തില്‍ വെള്ളത്തിക്കുന്നതിനുള്ള പമ്പ് പ്രവര്‍ത്തിപ്പിക്കുവാനായി ട്രാന്‍സ്‌ഫോര്‍മര്‍ അനുവദിച്ച് കിട്ടാന്‍ ജില്ലാ കലക്ടറുടെ കാലുപിടിച്ച് മധ്യപ്രദേശിലെ കര്‍ഷകന്‍. അജിത്ത് ജാദവ് എന്ന കര്‍ഷകനാണ് ആറുമാസം മുന്‍പ് ട്രാന്‍സ്‌ഫോര്‍മര്‍ അനുവദിച്ചു കിട്ടാന്‍ 40,000 രൂപ അടച്ചിട്ടും അധികൃതരുടെ അവഗണന മൂലം കലക്ടറുടെ ഓഫീസ് കയറിയിറങ്ങുന്നത്.

ശിവപുരി ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് കര്‍ഷകന്‍ കളക്ടറുടെ കാല് പിടിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ട്രാന്‍സ്‌ഫോര്‍മര്‍ അനുവദിച്ചുകിട്ടാനുള്ള എല്ലാ കടലാസുകളും ശരിയാക്കിയതാണെന്ന് അജിത്ത് പറയുന്നു. പക്ഷെ എല്ലാ അപേക്ഷകളും റനേഡ് വില്ലേജിലെ അധികൃതര്‍ അവഗണിക്കുകയായിരുന്നു.

എന്നാല്‍ അമ്പതോളം അപേക്ഷകള്‍ ഇതുവരെ തീരുമാനമാകാതെ കിടക്കുകയാണെന്നും അജിത്തിന്റെ കേസ് ഒറ്റപ്പെട്ടതല്ലെന്നും ജില്ല കള്ക്ടര്‍ അനുഗ്ര പി പറഞ്ഞു. തെറ്റായ രീതിയിലുള്ള താമസമൊന്നും ഇക്കാര്യത്തില്‍ സംഭവിച്ചിട്ടില്ല. അപേക്ഷ നല്‍കിയതിനു ശേഷം ആറുമാസത്തിനുള്ളില്‍ ഉപകരണം സ്ഥാപിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. അപേക്ഷ നല്‍കിയ മറ്റുള്ളവര്‍ ഇപ്പോഴും കാത്തിരിപ്പിലാണ്. അജിത്ത് അപേക്ഷ നല്‍കിയത് ഓഗസ്റ്റിലാണ്. എന്നാല്‍ ഇപ്പോള്‍ കണക്ഷന്‍ നല്‍കിയതായും കളക്ടര്‍ പറഞ്ഞു.

വോള്‍ട്ടേജ് ക്ഷാമം, കടുത്ത വരള്‍ച്ച എന്നീ അത്യാവശ്യഘട്ടത്തിലാണ് സാധാരണ വലിയ തുക മുടക്കി കര്‍ഷകര്‍ ട്രാന്‍സ്‌ഫോര്‍മറിന് അപേക്ഷ നല്‍കാറ്. മുന്‍കൂര്‍ തുക കൃത്യമായി നല്‍കുമെങ്കിലും അധികൃതര്‍ക്ക് തോന്നുന്നതുപോലെയാണ് അപേക്ഷ പരിഗണിക്കാറുള്ളതെന്നാണ് പൊതുവില്‍ കര്‍ഷകരില്‍ നിന്നുയരുന്ന പരാതി.

മൂന്നുകാലയളവില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായ ബിജെപി നേതാവ് ശിവരാജ് ചൗഹാനെതിരെ മധ്യപ്രദേശില്‍ വലിയ കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. പ്രതിഷേധത്തിനിടെ പൊലിസ് വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ മരിച്ച സംഭവവുമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറുകയും പിന്നാലെ കര്‍ഷക വായ്പ എഴുതിതള്ളുകയും ചെയ്തിരുന്നു. എന്നാല്‍ ജലലഭ്യത, ഇലക്ട്രിസിറ്റി, താങ്ങുവില എന്നീ അടിസ്ഥാന കാര്യത്തില്‍ ഇപ്പോഴും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് കൃഷിക്കാര്‍ പറയുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018