National

മുത്തലാഖ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; പ്രതിപക്ഷത്തിന്റെ സെലക്ട് കമ്മിറ്റി ആവശ്യം സര്‍ക്കാര്‍ തള്ളി

മുസ്ലീങ്ങള്‍ക്കിടയിലെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാനുള്ള നീക്കത്തിനിടെ കാവേരി വിഷയത്തില്‍ അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെയായിരുന്നു ബില്ല് അവതരിപ്പിക്കാന്‍ കഴിയാഞ്ഞത്. അണ്ണാഡിഎംകെ ബഹളത്തിനിടയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് അറിയിക്കുകയായിരുന്നു. രാജ്യസഭ ബുധനാഴ്ച വരെ പിരിയുകയും ചെയ്തു. മറ്റന്നാള്‍ വീണ്ടും ചേരുമ്പോള്‍ മുത്തലാഖ് ബില്‍ വീണ്ടും പരിഗണിക്കും.

മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളുകയും ചെയ്തു. ബില്‍ പാസാകാതിരിക്കാനാണ് സെലക്റ്റ് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. കോടികണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായിട്ടോ അനുകൂലമായിട്ടോ ബാധിക്കുന്ന സുപ്രധാനമായ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ 117 അംഗങ്ങള്‍ മുത്തലാഖ് ബില്ലില്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. ബില്ലിനെതിരെ വോട്ടു ചെയ്യുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതാണ്. 245 അംഗ രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് എളുപ്പമല്ല. എന്‍ഡിഎക്ക് 86 അംഗങ്ങള്‍ മാത്രമാണ് രാജ്യസഭയിലുള്ളത്. ബിജെഡി, അണ്ണാഡിഎംകെ എന്നീ പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ എതിര്‍ത്ത് വോട്ടുചെയ്യാനോ ആണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ലോക്‌സഭയില്‍ ചര്‍ച്ച ബഹിഷ്‌കരിച്ചെങ്കിലും രാജ്യസഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്യണമെന്നതാണ് മുസ്ലീം ലീഗ് നിലപാടെന്ന് കുഞ്ഞാലിക്കുട്ടി രാഹുല്‍ ഗാന്ധിയെ അറിയിച്ചു..

ചില പാര്‍ട്ടികളെ ഉപയോഗിച്ച് സഭയില്‍ ബഹളമുണ്ടാക്കി ചര്‍ച്ച മാറ്റിവയ്ക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സഭയിലെ ബഹളത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിനില്ലെന്നും അണ്ണാ ഡിഎംകെയുടെ പ്രതിഷേധം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യസഭയുടെ പരിഗണനയില്‍ ബില്‍ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശേഷം ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്നും സര്‍ക്കാര്‍ കരുതുന്നുവെന്നാണ് ആക്ഷേപം.

പുതിയ ബിൽ പ്രകാരം മുത്തലാഖ് ചെയ്യുന്ന പുരുഷന് 3 വർഷം ജയിൽ ശിക്ഷയും പിഴയും ലഭിക്കും. വാറൻറില്ലാതെ അറസ്റ്റ് ചെയ്യാവുന്ന ജാമ്യമില്ലാ കുറ്റമായി മൂന്ന തവണ ത്വലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് മാറും.

ആദ്യം അവതരിപ്പിച്ച ബില്ലിൽ ചില ഭേതഗതികളോടെയാണ് പുതിയ ബിൽ കൊണ്ടുവന്നത്. ജാമ്യത്തിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തുക പോലുള്ള മാറ്റങ്ങൾ എതിർപ്പുകളെ ലഘൂകരിക്കാൻ ലക്ഷ്യം വച്ചുള്ളതായിരുന്നു. പുന:പരിശോധനക്കായി ബിൽ ജോയിറ്റ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിൻറെ ആവശ്യം.

ബിൽ രാജ്യസഭയിൽ പാസ്സാകാതിരിക്കാൻ മറ്റു പ്രതിപക്ഷ പാർട്ടികളോടൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. ലോകസഭയിൽ അവതരിപ്പിച്ചപ്പോൾ 10 പ്രതിപക്ഷപാർട്ടികളാണ് ബിൽ ബഹിഷ്കരിച്ചത്. ബില്ല് ഒരു സമുദായത്തിനും എതിരല്ലെന്നും അതിലേക്ക്  രാഷ്ട്രീയം ഇടപെടുത്തരുതെന്നും  നിയമവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018