National

ജോലിക്ക് ബ്രാഹ്മണരെ മാത്രം മതിയെന്ന് പരസ്യം; കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം; ആദ്യം വിശദീകരണം, പിന്നീട് കമ്പനിയുടെ മാപ്പ് പറച്ചില്‍

ജോലിക്കായി ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പത്രപരസ്യം നല്‍കി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റീരിയര്‍ കമ്പനിയായ അക്കോര്‍. സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കടുത്തതിനെ തുടര്‍ന്ന് കമ്പനി പിന്നീട് മാപ്പ് പറഞ്ഞു. അഡയാര്‍ ടോക്ക് എന്ന പ്രാദേശിക പത്രത്തിലാണ് കമ്പനി ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പരസ്യം നല്‍കിയത്.

കമ്പനിയുടെ വിവിധ വിഭാഗങ്ങളിലേക്ക് ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് ബ്രാഹ്മണരായ ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന പരസ്യം നല്‍കിയത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ വിമര്‍ശനമുയര്‍ന്നതോടെ കമ്പനി ആദ്യ ഘട്ടത്തില്‍ വിശദീകരണവുമായെത്തി. സസ്യാഹാരം മാത്രം കഴിക്കുന്നവരെന്നാണ് കമ്പനി ഉദ്ദേശിച്ചതെന്നും പത്രസ്ഥാപനം അത് ബ്രാഹ്മണര്‍ എന്നാക്കി മാറ്റിയതാണെന്നുമായിരുന്നു വിശദീകരണം.

എന്നിട്ടും പ്രതിഷേധം തുടര്‍ന്നതോടെ കമ്പനി ക്ഷമാപണം നടത്തുകയായിരുന്നു. ചൈന, യൂറോപ്പ്, എന്നിവിടങ്ങളിലും ഓഫീസുളള അന്താരാഷ്ട്ര കമ്പനിയാണെന്നും എച്ച്ആര്‍ വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും നടപടിയെടുക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018