National

ഒബിസി സംവരണത്തിനുള്ളില്‍ പ്രത്യേക ഉപജാതി സംവരണം; സര്‍വ്വേക്ക് കമ്മീഷന്‍ ധനസഹായം തേടി

പിന്നാക്ക വിഭാഗ(ഒബിസി) സംവരണത്തിനുള്ളില്‍ പ്രത്യേക ഉപജാതി സംവരണം ഏര്‍പ്പെടുത്താന്‍ അഖിലേന്ത്യ സര്‍വ്വേ. കേന്ദ്ര ഒബിസി ലിസ്റ്റ് ഉപജാതി ജനസംഖ്യ അടിസ്ഥാനപ്പെടുത്തി തരംതിരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയ കമ്മീഷന്‍ ഇതിന് പണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രാലയത്തിന് കത്തയച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് റിപ്പോര്‍ട്ട് തയ്യാറാക്കി നടപ്പാക്കാനായിരുന്നു നീക്കം. എന്നാല്‍ ജാതീയ വോട്ടുസമവാക്യങ്ങളെ ദോഷകരമായി ബാധിക്കാമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കമ്മീഷന്‍ പ്രവര്‍ത്തന കാലാവധി പലവട്ടം നീട്ടി.

ഒബിസി സംവരണത്തില്‍ വിവിധ ജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണ അനുപാതം അശാസ്ത്രീയമെന്നാണ് സര്‍ക്കാര്‍ നിഗമനം. ഇതുവഴി സംവരണ ആനുകൂല്യം അനര്‍ഹര്‍ തട്ടിയെടുക്കുകയും അര്‍ഹര്‍ക്ക് ലഭിക്കാതെ പോകുകയും ചെയ്യുന്നു.

എന്നാല്‍, സംവരണത്തിനുള്ളില്‍ സംവരണമെന്ന പ്രശ്‌നം ഒബിസി വിഭാഗങ്ങളെ അലട്ടുന്നുണ്ട്. കേന്ദ്ര ഒബിസി പട്ടികയില്‍ വരുന്ന ജാതി, ഉപജാതി വിഭാഗങ്ങളെ ജനസംഖ്യാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനുള്ള വിപുല കണക്കെടുപ്പാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. മുമ്പ് നടന്ന ജാതി സെന്‍സസിന് സമാന നടപടിയാണിത്. 200 കോടിയാണ് ഇതിന് കമ്മീഷന്‍ പ്രാഥമികമായി ആവശ്യപ്പെട്ടത്.

അപാകത തീര്‍ക്കാനെന്ന പേരില്‍ നടത്തുന്ന നീക്കം വോട്ടുരാഷ്ട്രീയ ലക്ഷ്യങ്ങളില്‍ ചെന്നെത്തുമെന്ന ആശങ്ക വിവിധ ഒബിസി വിഭാഗങ്ങളും പാര്‍ട്ടികളും പ്രകടിപ്പിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരുകള്‍, വിദ്യാലയങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ഒബിസി ജാതി വിവരങ്ങള്‍ കമ്മീഷന്‍ ശേഖരിച്ചിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാദേശിക തലത്തില്‍ ഉപജാതി കണക്കെടുപ്പ് നടത്തേണ്ടതുണ്ടെന്ന് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന് അയച്ച കത്തില്‍ കമ്മീഷന്‍ വിശദീകരിച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം, ഇത്തരത്തില്‍ ജാതി തിരിച്ചുള്ള ജനസംഖ്യ നിര്‍ണയം നടന്നിട്ടില്ല. അതുകൊണ്ട്, ഔദ്യോഗിക ഡാറ്റ ലഭ്യമല്ല. പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തി സര്‍വ്വേ നടത്തേണ്ടത് പ്രധാനമാണെന്നും കമ്മീഷന്‍ വിശദീകരിച്ചു. ഒരു ജാതിയിലെ അവാന്തര വിഭാഗങ്ങളെ കുറിച്ചുള്ള കണക്കെടുപ്പിനൊപ്പം വിദ്യാഭ്യാസ, തൊഴില്‍ സ്ഥിതിയും സര്‍വ്വേയിലൂടെ ലഭ്യമാകും. പത്ത് ലക്ഷത്തില്‍ പരം കുടുംബങ്ങളില്‍ സര്‍വ്വേ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018