National

മുത്തലാഖ് ബില്‍ രാജ്യസഭയില്‍; എതിര്‍ക്കാനുറച്ച് പ്രതിപക്ഷം; ബിജെപി വിരുദ്ധ കക്ഷികളെ ഒന്നിപ്പിച്ച് കോണ്‍ഗ്രസ് പ്രതിരോധ ശ്രമം 

രാജ്യസഭയിൽ ബിജെപി വിരുദ്ധ കക്ഷികളുടെ കൂടെ പിന്തുണ ഉറപ്പിച്ച് പ്രതിരോധം തീർക്കാൻ കോൺഗ്രസ് പദ്ധതി.

മുസ്‌ലീങ്ങൾക്കിടയിലെ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ബിൽ പാസ്സാക്കാനുറച്ച് ബിജെപി സർക്കാർ ലോക്‌സഭയ്ക്ക് ശേഷം രാജ്യസഭയിലേക്ക് എത്തുമ്പോള്‍ മിക്ക പ്രതിപക്ഷകക്ഷികളും എതിർപ്പുയർത്തുന്നുണ്ട്. ഇരുപക്ഷവും മുഴുവൻ എം.പിമാരോടും സഭയിൽ സന്നിഹിതരാകാൻ ആവശ്യപ്പെട്ട് വിപ്പ് നൽകിയിരിക്കുകയാണ്. ഒന്നിച്ചു നിന്ന് പ്രതിരോധം തീര്‍ക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം. ഇതിനായി കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്.

ഡിസംബർ 28 ന്  245 വോട്ടുകളോടെ ബിൽ ലോകസഭയിൽ പാസ്സായിരുന്നു. 11 അംഗങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത്. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പ്രതിഷേധസൂചകമായി വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

രാജ്യസഭയിൽ ബിജെപി ഉൾപ്പെടുന്ന എൻ.ഡി.എ സഖ്യത്തിന് ഭൂരിപക്ഷം നേടാനുള്ള അംഗബലമില്ല. 116 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ അവകാശവാദം.

മുസ്ളീം പുരുഷന് മുന്ന് തവണ ത്വലാഖ് എന്ന് ഉച്ചരിച്ച് വിവാഹമോചനം സാധ്യമാകുന്ന മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണ് '' മുസ്ലീം സ്ത്രീ വിവാഹാവകാശ നിയമം (2018)''. നേരത്തെ ഇറക്കിയിരുന്ന ഓർഡിനൻസിനെ നിയമമാക്കാനാണ് ഡിസംബർ 17 ന് പുതിയ ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ ഇതേ ബിൽ രാജ്യസഭയിൽ ഭൂരിപക്ഷം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. വീണ്ടും രാജ്യസഭയിൽ അവതരിപ്പിക്കപ്പെടുമ്പോൾ ബിജെപി വിരുദ്ധ കക്ഷികളുടെ പിന്തുണ ഉറപ്പിച്ച് ബില്ലിനെ പ്രതിരോധിക്കാനാണ് കോൺഗ്രസ് പദ്ധതി.

പുതിയ ബിൽ പ്രകാരം മുത്തലാഖ് ചെയ്യുന്ന പുരുഷന് 3 വർഷം ജയിൽ ശിക്ഷയും പിഴയും ലഭിക്കും. വാറൻറില്ലാതെ അറസ്റ്റ് ചെയ്യാവുന്ന ജാമ്യമില്ലാ കുറ്റമായി മൂന്ന തവണ ത്വലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് മാറും.

ആദ്യം അവതരിപ്പിച്ച ബില്ലിൽ ചില ഭേതഗതികളോടെയാണ് പുതിയ ബിൽ കൊണ്ടുവന്നത്. ജാമ്യത്തിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തുക പോലുള്ള മാറ്റങ്ങൾ എതിർപ്പുകളെ ലഘൂകരിക്കാൻ ലക്ഷ്യം വച്ചുള്ളതായിരുന്നു. പുന:പരിശോധനക്കായി ബിൽ ജോയിറ്റ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിൻറെ ആവശ്യം.

ബിൽ രാജ്യസഭയിൽ പാസ്സാകാതിരിക്കാൻ മറ്റു പ്രതിപക്ഷ പാർട്ടികളോടൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. ലോകസഭയിൽ അവതരിപ്പിച്ചപ്പോൾ 10 പ്രതിപക്ഷപാർട്ടികളാണ് ബിൽ ബഹിഷ്കരിച്ചത്. ബില്ല് ഒരു സമുദായത്തിനും എതിരല്ലെന്നും അതിലേക്ക്  രാഷ്ട്രീയം ഇടപെടുത്തരുതെന്നും  നിയമവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

മുസ്ലീം സ്ത്രീകളുടെ അഭിമാനവും സമത്വവും ഉയർത്താനുള്ള ചരിത്രപരമായ നീക്കമായാണ് ബിജെപി തലവൻ അമിത് ഷാ ബില്ലിനെ വിശേഷിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന അനീതിയുടെ പേരിൽ കോൺഗ്രസ് മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ഇത്തരമൊരു നിയമം പാസ്സാക്കാനുള്ള പാർലമെൻറിൻറെ അധികാരത്തെ പറ്റി കോൺഗ്രസ് എം.പി. ശശി തരൂർ ഈ മാസം ആദ്യം സംശയമുയർത്തിയിരുന്നു. ദുരുപയോഗപ്പെടുത്തൽ തടയാനുള്ള ഉപാധികൾ ഇല്ലെന്ന കാരണത്താലും ബില്ലിനോട് എതിർപ്പ് പ്രകടമാക്കി. സിവിൽ നിയമവും  ക്രിമിനൽ നിയമവും ഒന്നിച്ച് ചേർക്കുകയും, നിലവിൽ നിയമസാധുതയില്ലാത്ത ഒരു കാര്യത്തെ വീണ്ടും കുറ്റകൃത്യമാക്കുകയും ആണെന്നതാണ് ബില്ലിനെതിരെയുള്ള മറ്റൊരു വിമർശനം.

മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് 2017 ൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018