National

രോഹിത് വെമുല സമര സ്മാരകം ‘വെള്ളിവാട’ ഹൈദരബാദ് സര്‍വ്വകലാശാല അധികൃതര്‍ പൊളിച്ചുനീക്കി; പ്രതിഷേധം ശക്തം, വിസി ബിജെപി അജണ്ട നടപ്പാക്കുന്നെന്ന് എഎസ്എ 

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സ്മരണാര്‍ത്ഥം നിലനിര്‍ത്തിയ ദളിത് വിദ്യാര്‍ത്ഥി സമര സ്മാരകം 'വെള്ളിവാട' ഹൈദരബാദ് സര്‍വ്വകലാശാല അധികൃതര്‍ അധികൃതര്‍ പൊളിച്ചു നീക്കി. ദളിതരെ അടിച്ചമര്‍ത്താനുള്ള വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന്റെ അജണ്ടയുടെ ഭാഗമാണ് നടപടിയെന്ന് എഎസ്എ ആരോപിക്കുന്നു. ജനുവരി 17ന് വെമുലയുടെ മൂന്നാം മരണവാര്‍ഷികം ആചരിക്കാനിരിക്കെയാണ് നടപടി. വിസി ബിജെപി അജണ്ട നടപ്പാക്കുകയാണെന്നാണ് ആക്ഷേപം.

രോഹിത് വെമുല ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയപ്പോള്‍,പ്രതിഷേധസൂചകമായി സര്‍വ്വകലാശാലയിലെ ഷോപ്പിങ് ക്ലോംപ്ലക്‌സിന് അരികില്‍ 'വെള്ളിവാട' എന്ന പേരില്‍ ഷീറ്റ്‌കൊണ്ട് മറച്ച ഈ സമരപന്തലിലാണ് അവര്‍ താമസിച്ചിരുന്നത്.

വെമുലയുടെ മരണത്തിന് ശേഷം നീതിക്കായുള്ള സമരപോരാട്ടവുമായി വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെ തുടരുകയായിരുന്നു. ബിആര്‍ അംബ്ദേക്കര്‍, സാവിത്രി ഭായി, അയ്യന്‍കാളി തുടങ്ങിയ സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ ഛായാചിത്രങ്ങളും ഈ താല്‍ക്കാലിക സമരപന്തലില്‍ സ്ഥാപിച്ചിരുന്നു.

സൂര്യപ്രകാശം മൂലം ഈ ചിത്രങ്ങള്‍ മങ്ങുകയും ചിലതിന് കോട്ടം സംഭവിച്ചതിനാലും വെള്ളിയാഴ്ച എഎസ്എയിലെ വിദ്യാര്‍ത്ഥികള്‍ ഇവ പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് വെള്ളിവാട പൊളിച്ചുനീക്കിയതായി വിദ്യാര്‍ത്ഥികള്‍ കാണുന്നത്. പരിസരപ്രദേശങ്ങളില്‍ ആരുമില്ലാതിരുന്ന സമയത്ത് സര്‍വ്വകലാശാല അധികൃതര്‍ ഇത് നീക്കം ചെയ്തതാണെന്ന് എഎസ്എ ആരോപിക്കുന്നു.

APPA RAO COMMITS ANOTHER ATROCITY The BJP appointed vice chancellor of University of Hyderabad has atrociously...

Posted by ASA - HCU on Saturday, January 5, 2019

പ്രതിമകളും ചിത്രങ്ങളും വികൃതമാക്കുകയും തകര്‍ക്കുകയും ചെയ്തു. ദളിത് വിദ്യാര്‍ത്ഥികളെയും വെമുലയുടെ നീതിക്കായി തങ്ങള്‍ നടത്തുന്ന സമരത്തെയും അടിച്ചമര്‍ത്താനുള്ള വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന്റെ നീക്കമാണിതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ജാതീയ വിവേചനത്തിന് തങ്ങള്‍ സാക്ഷ്യം വഹിച്ചതിന്റെയും ബഹിഷ്‌കരണത്തിന്റെയും തെളിവാണ് വെള്ളിവാടയെന്ന് രോഹിത് വെമുലയക്കൊപ്പം സസ്‌പെന്‍ഷനിലായ ദൊന്ത പ്രശാന്ത് പറയുന്നു. ദളിത് പ്രതിരോധത്തിന്റെ ചിത്രങ്ങള്‍ തകര്‍ക്കുന്നതും ദളിത് സ്വരത്തെ അടിച്ചമര്‍ത്തുന്നതും വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ നീക്കമാണ്. അയാള്‍ ബിജെപിക്ക് ഒപ്പമാണ്. അവര്‍ പറയുന്നത് എന്തും ചെയ്യുമെന്നും ദൊന്ത പ്രശാന്ത് പറയുന്നു.

വെള്ളിവാട പൊളിച്ചുനീക്കുന്നതിന് മുമ്പ് എഎസ്എയിലെ അംഗങ്ങള്‍ക്ക് വൈസ് ചാന്‍സലറിന്റെ ഒപ്പോടുകൂടിയ നോട്ടീസ് കൊടുത്തിരുന്നു.

മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍വ്വകലാശാലയ്ക്ക് ഉള്ളില്‍ ഫ്‌ളക്‌സുകളും ബാനറുകളും പതിക്കരുതെന്ന് അറിയിച്ച് മുമ്പും സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ ജനുവരി 4 രാത്രിയോട് കൂടി സെക്യൂരിറ്റി ഗാര്‍ഡിന്റെ അനുമതിയില്ലാതെ തറ പൊളിച്ചും സര്‍വ്വകലാശാലയുടെ വസ്തുവിന് കോട്ടം വരുത്തിയും ഷോപ്പിങ് ക്ലോപംക്‌സിന് സമീപത്തായി താല്‍ക്കാലിക ഷെഡ് കെട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം.

രോഹിത് വെമുല സമര സ്മാരകം ‘വെള്ളിവാട’ ഹൈദരബാദ് സര്‍വ്വകലാശാല അധികൃതര്‍ പൊളിച്ചുനീക്കി; പ്രതിഷേധം ശക്തം, വിസി ബിജെപി അജണ്ട നടപ്പാക്കുന്നെന്ന് എഎസ്എ 

ദൊന്ത പ്രശാന്തിന്റേത് ഉള്‍പ്പെടെ നാലുപേരുടെ ഹോസ്റ്റല്‍ മുറികളുടെ വാതിലില്‍ ഈ നോട്ടീസ് പതിക്കുകയും ചെയ്തു. എന്നാല്‍ തറയ്ക്ക് ഒരു കോട്ടവും വരുത്തിയില്ലെന്നും കുഴിയെടുത്തിട്ടില്ലെന്നും ഇവര്‍ പറയുന്നു. ശില്‍പ്പത്തെ താങ്ങിനിര്‍ത്താന്‍ കല്ലുകളാണ് ഉപയോഗിച്ചത്.

എബിവിപി നയിക്കുന്ന നിലവിലെ യൂണിയന്റെ ഒത്താശയോടെയാണ് നടപടിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വൈസ് ചാന്‍സലറിന്റെ അക്രമത്തിന് എതിരെ എഎസ്എ ഇന്ന് വൈകിട്ട് ആറ് മണിക്ക്‌ 'VELIVADA SHALL STAND’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തും.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018