National

‘എച്ച്എഎല്ലിന് നല്‍കിയെന്ന് പറഞ്ഞ ഓര്‍ഡറുകള്‍ കാണിക്കൂ, അല്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകൂ’; റഫേലില്‍ പ്രതിരോധമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

റഫേല്‍ കരാര്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കള്ളംപറഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാലയും. ഹിന്ദുസ്ഥാന്‍ ഏറനോട്ടിക് ലിമിറ്റഡിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഓര്‍ഡറുകള്‍ കാണിക്കൂ, അല്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകൂവെന്ന് നിര്‍മ്മല സീതാരാമനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എച്ച്എഎല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയെന്ന പ്രതിരോധമന്ത്രിയുടെ വാക്കുകളാണ് കോണ്‍ഗ്രസ് തെളിവ് നിരത്തി കള്ളമാണെന്ന് ആരോപിക്കുന്നത്.

കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള എച്ച്എഎല്ലിന് ഒരു ഓര്‍ഡര്‍ പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ചരിത്രത്തിലാദ്യമായി ലോണെടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ഗതികേടിലായിരുന്നു ഇത്തവണ കമ്പനിയെന്നും കോണ്‍ഗ്രസ് നേതാവ് സുര്‍ജേവാല ആരോപിച്ചു. പ്രതിരോധരംഗത്ത് ഒരു മുന്‍പരിചയവുമില്ലാത്ത അനില്‍ അംബാനിയുടെ പെട്ടെന്ന് പൊട്ടിമുളച്ച കമ്പനിക്ക് റഫേല്‍ കരാറില്‍ പങ്കാളിത്തം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയത് എച്ച്എഎല്ലിനെ തഴഞ്ഞുകൊണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ ഏറനോട്ടിക് ലിമിറ്റഡ് സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി പറഞ്ഞ ഒരു ലക്ഷം കോടിയുടെ പല കരാറുകളും ചോദ്യചിഹ്നത്തിലായത്.

ഒന്നെങ്കില്‍ എച്ച്എഎല്ലിന് നല്‍കിയ ഓര്‍ഡറുകളുടെ രേഖകള്‍ പാര്‍ലമെന്റില്‍ വെയ്ക്കുക, അല്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകുക.
രാഹുല്‍ ഗാന്ധി

നിങ്ങള്‍ ഒരു കള്ളം പറയുമ്പോള്‍ അത് മറയ്ക്കാന്‍ കൂടുതല്‍ കള്ളം പറയേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി നിര്‍മ്മല സീതാരാമനെ ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ റഫേല്‍ കരാറില്‍ സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ പാര്‍ലമെന്റിനോട് നിര്‍മ്മലാ സീതാരാമന്‍ കള്ളം പറഞ്ഞുവെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

ഹിന്ദുസ്ഥാന്‍ ഏറനോട്ടിക് ലിമിറ്റഡിന് സമയമില്ലെന്ന കാരണം പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ അംബാനിയുടെ കമ്പനിയ്ക്ക് റഫേല്‍ നിര്‍മ്മാതാക്കളായ ദസോ ഏവിയേഷനുമായി കരാര്‍ ഉണ്ടാക്കാന്‍ അവസരമൊരുക്കിയത്. 36 വിമാനങ്ങളുടെ കരാറാണ് കേന്ദ്രസര്‍ക്കാര്‍ കമ്പനിയുമായി ഉണ്ടാക്കിയത്. എന്നാല്‍ യുപിഎ ഗവണ്‍മെന്റ് 126 വിമാനങ്ങളുടെ കരാറിനായി ധാരണയുണ്ടാക്കിയതിലും വലിയ വിലയ്ക്കാണ് മോഡി സര്‍ക്കാര്‍ ഈ കരാറുണ്ടാക്കിയത്. അനില്‍ അംബാനിയുടെ കമ്പനിക്ക് ഗുണമുണ്ടാക്കാനാണ് ഈ വിലവര്‍ധനയെന്നാണ് കോണ്‍ഗ്രസ് ആരോപണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018