National

പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് കേന്ദ്രം; ഭരണഘടനാ ഭേദഗതി കൊണ്ടുവരും; തീരുമാനം അടിയന്തര മന്ത്രിസഭാ യോഗത്തില്‍

പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യും. കേന്ദ്ര മന്ത്രിസഭ അടിയന്തരമായി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിനാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനത്തില്‍ താഴെയുള്ളവര്‍ക്ക് ഈ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.

2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം.

നേരത്തെ മുതല്‍ തന്നെ മുന്നോക്ക വിഭാഗക്കാര്‍ ഇത്തരത്തില്‍ സംവരണം വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

സുപ്രീംകോടതിയുടെ പല കേസുകളിലും സംവരണം 50 ശതമാനത്തിന് മുകളില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് തിരുത്തി 60ശതമാനം സംവരണം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. ഭരണഘടനയുടെ 15, 16 വകുപ്പുകളിലാണ് ഭേദഗതി വരുത്തുന്നത്.

സാധാരണ ബുധനാഴ്ച ചേരാറുള്ള മന്ത്രിസഭാ യോഗം ഇന്ന് വിളിച്ചുചേര്‍ത്തുകൊണ്ടാണ് പ്രധാനമന്ത്രി ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. ലോകസഭയിലും രാജ്യസഭയിലും പാസാക്കിയാല്‍ മാത്രമേ ഇതിന് അംഗീകാരം ലഭിക്കുകയുള്ളൂ.

കേരളത്തില്‍ എന്‍എസ്എസ് അടക്കം സാമ്പത്തിക സംവരണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ശൈത്യകാല സമ്മേളനത്തില്‍ ഇനി ഒരു ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ നാളെ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. പ്രതിപക്ഷ നിലപാടും ഇതില്‍ നിര്‍ണ്ണായകമാണ്. ശൈത്യകാല സമ്മേളനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയേക്കും.

ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഇല്ലാതാക്കാന്‍ തന്റെ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കഴിഞ്ഞ വര്‍ഷം മോഡി വ്യക്തമാക്കിയിരുന്നു. അംബേദ്കറുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും വരെ സംവരണം ഇല്ലാതാക്കില്ലെന്നായിരുന്നു മോഡിയുടെ വിശദീകരണം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018