National

നസീറുദ്ദീന്‍ ഷായെ പിന്തുണച്ച് അമര്‍ത്യ സെന്‍; ഷായെ ഉപദ്രവിക്കാനുള്ള നീക്കം അവസാനിപ്പിക്കണം

ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അപലപനീയമാണ്.

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ് നേരിടുന്ന നസീറുദ്ദീന്‍ ഷാക്ക് പിന്തുണയുമായി നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍. 'മറ്റുള്ളവരോട് സഹിഷ്ണുത കാട്ടാനുള്ള കഴിവ് നഷ്ടപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. ചിന്തിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവ് നഷ്ടമാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്,' അമര്‍ത്യ സെന്‍ പറഞ്ഞു. ഷായെ ഉപദ്രവിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണം. ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അപലപനീയമാണ്. ഇത് അവസാനിപ്പിക്കണമെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.

നസീറുദ്ദീന്‍ ഷായെ പിന്തുണച്ച് അമര്‍ത്യ സെന്‍; ഷായെ ഉപദ്രവിക്കാനുള്ള നീക്കം അവസാനിപ്പിക്കണം

അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ ജയിലില്‍ അടയ്ക്കപ്പെടുകയാണെന്നും മതത്തിന്റെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയാണെന്നും ആയിരുന്നു നസറുദ്ദീന്‍ ഷായുടെ പരാമര്‍ശം. മതത്തിന്റെ പേരില്‍ വെറുപ്പിന്റെ മതിലുകളാണ് കെട്ടി ഉയര്‍ത്തുന്നത്.

ഒരു പൊലീസ് ഓഫീസര്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ഒരു പശു ചാവുന്നതാണെന്നും ഷാ പറഞ്ഞു. ഡിസംബര്‍ മൂന്നിന് പശുവിനെ കൊന്നതായി ആരോപിച്ച് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു ഒരു പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു നസീറുദ്ദീന്‍ ഷായുടെ പരാമര്‍ശം.

ഇതെ തുടര്‍ന്ന് സംഘപരിവാര്‍, ശിവസേന നേതാക്കളില്‍ നിന്നും സോഷ്യല്‍ മീഡിയയിലും വലിയ ആക്രമണമാണ് ഷാ നേരിട്ടത്. ഇന്നത്തെ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ തന്റെ മക്കള്‍ ആക്രമിക്കപെടുമെന്ന് ഭയമുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞതും എതിര്‍പ്പിനിടയാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018