National

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക്‌സഭയില്‍ ബിജെപി; അക്രമങ്ങളില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നും ആവശ്യം

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമലകര്‍മ്മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്‌സഭയില്‍ കേരള സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയത്.

കേരളത്തില്‍ നടന്ന സിപിഐഎം അക്രമങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് ബിജെപി എംപിയുടെ ആവശ്യം.

ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് കേരളത്തില്‍ നടന്ന അക്രമങ്ങളാണ് അദ്ദേഹം സഭയില്‍ ഉന്നയിച്ചത്. വി. മുരളീധരന്‍ എംപിയുടെ വീട് ആക്രമിച്ചതില്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി അംഗങ്ങള്‍ ഇന്ന് പ്രതിഷേധിച്ചിരുന്നു. നേരത്തെ എഴുത്തുകാരനും രാജ്യസഭയിലെ ബിജെപി അംഗവുമായ രാകേഷ് സിന്‍ഹയും കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ അക്രമസംഭവങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയന്നെും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ഇതുവരെ സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ചീഫ് സെക്രട്ടറിയോടും ഗവര്‍ണറോടും റിപ്പോര്‍ട്ട് തേടിയെന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്. കേന്ദ്രആഭ്യന്തര മന്ത്രാലയത്തില്‍ ഇതിനെക്കുറിച്ച് തിരക്കിയപ്പോള്‍ അങ്ങനെയൊരു നടപടി ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018