National

ദളിത് വോട്ടുപിടിക്കാന്‍ അമിത്ഷായുടെ 5000 കിലോ ‘കിച്ചടി’; ഇതൊന്നും തെരഞ്ഞെടുപ്പില്‍ ഫലം ചെയ്യില്ലെന്ന് ബിജെപി ദളിത്‌ നേതാവ് ഉദിത് രാജ് 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഭീം മഹാസംഘം വിജയ് സങ്കല്‍പ് റാലിയോടൊപ്പം കിച്ചടി ഫെസ്റ്റും. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ ലോക റെക്കോര്‍ഡ് ഉന്നംവെച്ച് 5000 കിലോ കിച്ചടിയാണ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയത്. ദളിത് വിഭാഗത്തില്‍പെട്ട ആളുകള്‍ക്കായി ഡല്‍ഹി ബിജെപി ഘടകമാണ് ചടങ്ങ് സംഘടിപ്പിച്ചത്. കിച്ചടിക്കും ഭക്ഷണത്തിനുമായി ധാന്യങ്ങളും പരിപ്പും ഉള്‍പ്പെടെയുള്ളവ ശേഖരിച്ചതും ദളിത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നുതന്നെ.

നാഗ്പൂര്‍ സ്വദേശിയായ പാചക വിദഗ്ധന്‍ വിഷ്ണു മനോഹറാണ് കിച്ചടി തയ്യാറാക്കിയത്. ചടങ്ങില്‍ 25000 പേര്‍ എത്തിയെന്ന് ബിജെപി നേതൃത്വം പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദളിത് വോട്ടുകള്‍ പിടിക്കാനുള്ള ബിജെപി നീക്കം കൂടിയാണ് ഈ കിച്ചടി പാചകം.

ദളിതരുള്‍പ്പെടെയുള്ള പിന്നാക്കവിഭാഗങ്ങള്‍ക്കായി മോഡി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന കോണ്‍ഗ്രസ് ആരോപണം നിലനില്‍ക്കെയാണ് അമിത് ഷാ ഭീം റാലി സംഘടിപ്പിച്ചത്.

അതേസമയം, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബിജെപി പാര്‍ലമെന്റ് അംഗവും ദളിത് നേതാവുമായ ഉദിത് രാജ് ചടങ്ങില്‍ നിന്നും വിട്ടുനിന്നു. ഇത്തരം ചടങ്ങുകള്‍ തെരഞ്ഞെടുപ്പിന് ഗുണം ചെയ്യില്ലെന്ന് ഉദിത് പറയുന്നു. പഴയ മുറിവുകള്‍ പിന്നെയും ഓര്‍ക്കാനേ ഇത് വഴിയൊരുക്കൂ. സമുദായത്തിനുള്ളിലെ വിദ്യാസമ്പന്നരായ ആളുകള്‍ ഇതിനോട് നിഷേധാത്മകമായ സമീപനമേ സ്വീകരിക്കൂ. രാഹുല്‍ ഗാന്ധി ഇതിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും ഉദിത് രാജ് പറഞ്ഞു.

സമുദായത്തിന്റെ ചിന്തകള്‍ മാറിയെന്നും അധികാരവും ഭരണവും ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഉദിത് വ്യക്തമാക്കി.

വിഭിന്നമായ രാഷ്ട്രീയമല്ല, ഐക്യമാണ് വേണ്ടതെന്ന സന്ദേശമാണ് ചടങ്ങിലൂടെ എല്ലാ പാര്‍ട്ടികള്‍ക്കും നല്‍കുന്നതെന്ന് ബിജെപി നേതാവ് മനോജ് തിവാരി പറഞ്ഞു. നേരത്തെ ഭക്ഷ്യവകുപ്പിന് കീഴില്‍ 2017ല്‍ സംഘടിപ്പിച്ച വേള്‍ഡ് ഫുഡ് ഇന്ത്യ ഫെസ്റ്റിവലില്‍ സഞ്ജീവ് കപൂര്‍ തയ്യാറാക്കിയ 918 കിലോ കിച്ചടിയാണ് നിലവിലെ ലോക റെക്കോര്‍ഡ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018