National

‘അതിഥികള്‍ കുട്ടികളെ പീഡിപ്പിച്ചു, അശ്ലീല ഗാനത്തിന് നിര്‍ബന്ധിച്ച് നൃത്തം ചെയ്യിച്ചു’; മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പീഡനത്തിന്റെ കൂറ്റപത്രം പുറത്ത് 

Hindustan Times
അഭയകേന്ദ്രത്തിന്റെ മുകളിലെ നില പൊളിച്ചുനീക്കുന്നു 
അഭയകേന്ദ്രത്തിന്റെ മുകളിലെ നില പൊളിച്ചുനീക്കുന്നു 

മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പീഡനകേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നു. അഭയകേന്ദ്രത്തിലെ കുട്ടികളെ അതിഥികള്‍ പീഡിപ്പിച്ചിരുന്നു. മുഖ്യപ്രതിയായ ബ്രജേഷ് താക്കൂര്‍ കുട്ടികളെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് ധരിപ്പിക്കുകയും അശ്ലീലഗാനങ്ങള്‍ക്ക് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നു എന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

73 പേജടങ്ങുന്ന കുറ്റപത്രം പ്രത്യേക പോക്‌സോ കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി ആര്‍പി തിവാരിക്ക് സിബിഐ സമര്‍പ്പിച്ചു.

ബ്രജേഷ് താക്കൂറിന്റെ അതിഥികള്‍ കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതിഥികളെ സന്തോഷിപ്പിക്കുന്നവര്‍ക്ക് നല്ല ഭക്ഷണവും അല്ലാത്തവര്‍ക്ക് റൊട്ടിയും ഉപ്പുമാണ് രാത്രിയില്‍ നല്‍കുക. പീഡനം ചെറുക്കുന്നവരെ ഉപദ്രവിക്കുന്നതും പതിവായിരുന്നു.

ബ്രജേഷ് താക്കൂറും അഭയകേന്ദ്രത്തിലെ സ്റ്റാഫ് അംഗങ്ങളും ഉള്‍പ്പെടെ 20 പേരെയാണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതിഥികളുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ അടിച്ച് മുറിവേല്‍പ്പിക്കും. ഇത്തരത്തില്‍ ബലാത്സംഗം ചെറുക്കുന്നതിനിടയിലാണ് ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി അഭയ കേന്ദ്രത്തില്‍ തന്നെ കുഴിച്ചിട്ടത്.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയിലെ അംഗങ്ങളും കേസില്‍ പ്രതികളായിട്ടുണ്ട്. കുട്ടികളെ പീഡിപ്പിച്ചതിനും മരുന്നുകള്‍ നല്‍കിയതിനും സംഭവം അറിഞ്ഞിട്ടും നടപടി എടുക്കാത്തവര്‍ക്ക് എതിരെയും കേസ് ചുമത്തി. കുട്ടികള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകളും പ്രതികള്‍ നല്‍കിയിരുന്നു.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ അന്വേഷണത്തിലാണ് അഭയ കേന്ദ്രത്തിലെ പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, 42 അന്തേവാസികളില്‍ 34 പേരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. മയക്കുമരുന്നുകള്‍ നല്‍കി ബോധം കെടുത്തിയിരുന്നുവെന്നും എതിര്‍ക്കുന്നവര്‍ക്ക് ക്രൂരമായ ശിക്ഷകള്‍ നല്‍കുമെന്നും അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.

ബിഹാര്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവിന് മുഖ്യപ്രതിയുമായുള്ള അടുത്ത ബന്ധം പുറത്തുവന്നതോടെ മന്ത്രി രാജിവെച്ചു.

മുസാഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ നടന്ന പീഡന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. അഭയകേന്ദ്രത്തിലെ കുട്ടികളെ മറ്റൊരു അക്കാഡമിയിലേക്ക് മാറ്റി ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കി വരികയാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018