National

മേഘാലയയില്‍ വീണ്ടും അനധികൃത ഖനിയില്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു 

15 തൊഴിലാളികളെ കാണാതായ ദുരന്തത്തിന് പിന്നാലെ മേഘാലയയില്‍ വീണ്ടും ഖനി അപകടം. ഈസ്റ്റ് ജെയ്ന്‍തിയ ജില്ലയിലെ മോഖ്‌നാറില്‍ അനധികൃത ഖനനത്തിനിടെ രണ്ട് തൊഴിലാളികള്‍ മരിച്ചു.

കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ വലിയ പാറക്കല്ല് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍പെട്ട തൊഴിലാളികളില്‍ ഒരാളുടെ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചതൊടെയാണ് സംഭവം പുറത്തറിഞ്ഞത്.

വെള്ളിയാഴ്ചമുതല്‍ എലാദ് എന്ന തൊഴിലാളിയെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടം വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് ഖനിയില്‍ നടത്തിയ തിരച്ചിലിനിടെ എലിമടകള്‍ക്ക് സമാനമായ ഇടുങ്ങിയ അറയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. കല്‍ക്കരി ഖനനത്തിനിടെ പാറകള്‍ ഇടിഞ്ഞുവീണതാവാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം ഖനിയുടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കസാന്‍ ഗ്രാമത്തിലെ ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ 25 ദിവസം പിന്നിട്ടിട്ടും ആരെയും കണ്ടെത്താനായിട്ടില്ല. ഖനിയില്‍നിന്നും ദുര്‍ഗന്ധം പുറത്തേക്ക് വരുന്നതിനാല്‍ ഇവര്‍ മരിച്ചേക്കാമെന്നും നിഗമനമുണ്ട്. തൊഴ്ിലാളികളെ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ കഴിഞ്ഞ ദിവസം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മേഘാലയയില്‍ കല്‍ക്കരി ഖനനം ദേശീയ ഹരിത ട്രൈബ്യൂണല്‍ നാല് വര്‍ഷം മുമ്പ് നിരോധിച്ചതാണ്. എന്നാല്‍ മേഘാലയയില്‍ അനധികൃത ഖനനം നിര്‍ബാധം തുടരുകയാണ്. രണ്ട് അപകടങ്ങളും സംഭവിച്ച ജെയ്ന്‍തിയ ജില്ലയില്‍ മാത്രം നാല് അനധികൃത ഖനികള്‍ കണ്ടെത്തിയെന്നാണ് വിവരം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018