National

നോട്ട് നിരോധനത്തിന് മുമ്പ് 11 ന്റെയും 21 ന്റെയും നോട്ടുകള്‍ ഇറക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിച്ചു, ആര്‍ബിഐയുടെ എതിര്‍പ്പില്‍ പിന്‍വാങ്ങി 

നോട്ടുനിരോധനം നടപ്പിലാക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് മറ്റ് രണ്ട് നോട്ടുകള്‍ പുറത്തിറക്കാന്‍ ആലോചനയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ആര്‍ബിഐ ഉന്നതര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് പദ്ധതി നാമ്പെടുക്കാതെ പോവുകയായിരുന്നു.

തുടര്‍ന്നാണ് സര്‍ക്കാര്‍ കൂടുതല്‍ വിപുലമായ നോട്ട് നിരോധന ആലോചനകള്‍ നടത്തിയതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

പ്രയോഗത്തിലില്ലാത്ത കറന്‍സി മൂല്യങ്ങള്‍ പുതിയതായി അവതരിപ്പിച്ചാല്‍ അത് ഇടപാടുകളെ ഗുരുതരമായി ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ നിരത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെ ആര്‍ബിഐ എതിര്‍ത്തത്. ആലോചനാഘട്ടത്തില്‍ ഇങ്ങനെ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നെന്നും എന്നാല്‍ ഇതെല്ലാം നടപ്പിലാക്കാന്‍ ഉദ്ദേശമില്ലെന്നുമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്.

സമയബന്ധിതമായി ഉപയോഗവും ഡിമാന്‍ഡും പരിഗണിച്ചാണ് സാധാരണ കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തോടെ ആര്‍ബിഐ നോട്ടുകള്‍ പുറത്തിറക്കുന്നത്. ഉപയോഗവും മൂല്യവും മുന്‍നിര്‍ത്തി ചില നോട്ടുകളും നാണയങ്ങളും പിന്‍വലിക്കുകയും ചെയ്യും. അഞ്ച് പൈസ, പത്ത് പൈസ തുടങ്ങിയ നാണയങ്ങളും ഒരുരൂപ നോട്ടും പിന്‍വലിച്ചത് ഇതിന് ഉദാഹരണമാണ്.

നോട്ട് നിരോധനം രണ്ട് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്തെ പകുതിയിലധികം എടിഎം മെഷീനുകളും പ്രവര്‍ത്തന ക്ഷമമായിട്ടില്ല. 200 രൂപയുടെ നോട്ടുകള്‍ ലഭ്യമാകാത്തവയാണ് ഇവയില്‍ പലതും. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018