National

പാര്‍ലമെന്റിന് മുന്നില്‍ നഗ്‌നരായി മോഡി സര്‍ക്കാരിന്റെ പൗരത്വ ബില്ലിനെതിരെ അസം സ്വദേശികളുടെ പ്രതിഷേധം; സംസ്ഥാനത്ത് ഇന്ന് ‘ബ്ലാക്ക് ഡേ’ 

കേന്ദ്രസര്‍ക്കാരിന്റെ സിറ്റിസന്‍ഷിപ്പ് ബില്‍ പാര്‍ലമെന്റില്‍ വെയ്ക്കാനുള്ള നീക്കത്തിനെതിരെ അസം സ്വദേശികളുടെ പ്രതിഷേധം. പാര്‍ലമെന്റിന് മുന്നിലുള്ള റോഡില്‍ നഗ്നരായി പ്ലക്കാര്‍ഡുകളും പിടിച്ച് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. കൃഷക് മുക്തി സംഗ്രം സമിതി (കെഎംഎസ്എസ്) ഉള്‍പ്പെടെ തദ്ദേശ രാഷ്ട്രീയ പാര്‍ട്ടികളിലുള്‍പ്പെട്ട ആളുകളാണ് വിവാദ ബില്ലിന് എതിരെ പ്രതിഷേധവുമായെത്തിയത്.

ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്‍ പാസാക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിന് എതിരെ അസമില്‍ ഇന്ന് 'ബ്ലാക്ക് ഡേ' ആയി ആചരിക്കുകയാണ്. ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ തുടങ്ങി മുപ്പതോളം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ഉള്‍പ്പെടാത്ത 30 ലക്ഷം പേര്‍ പൗരത്വം ലഭിക്കാന്‍ വീണ്ടും അപേക്ഷ നല്‍കിയിരിക്കുകയാണ്. 3.29 കോടി വരുന്ന ആസാമിലെ ജനസംഖ്യയില്‍ 40.07 ലക്ഷം പേരെ ഉള്‍പ്പെടാതെയായിരുന്നു കഴിഞ്ഞ സെപ്റ്റബര്‍ 25 ന് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്‌.

ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാന്‍ രാജേന്ദ്ര അഗര്‍വാള്‍ പൗരത്വ രജിസ്റ്റര്‍ ബില്‍ വെയ്ക്കാനായി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് എത്തി. ഒച്ചപാടിനെ തുടര്‍ന്ന് 12.30 വരെ സഭ നിര്‍ത്തിവെച്ചു.

പാര്‍ലമെന്റിന് മുന്നിലെ ഇന്നത്തെ പ്രതിഷേധം അസം റൈഫിള്‍ ആസ്ഥാനമായ കാംഗ്ലെ ഫോര്‍ട്ടിന് മുന്നിലെ വീട്ടമ്മമാരുടെ പ്രതിഷേധത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

മണിപ്പൂരില്‍ സൈനികരുടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മനോരമ ദേവിയുടെ നീതിക്കായി 2004 ജൂലൈ 15ന് ഒരു കൂട്ടം വീട്ടമ്മമാര്‍ നഗ്നരായി പ്രതിഷേധിച്ചിരുന്നു. 'ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്' എന്ന ബാനര്‍ ഉയര്‍ത്തിയുള്ള പ്രതിഷേധം ചരിത്രത്തിന്റെ ഭാഗമായി.

കാംഗ്ലെ ഫോര്‍ട്ടിന് മുന്നിലെ വീട്ടമ്മമാരുടെ പ്രതിഷേധം
കാംഗ്ലെ ഫോര്‍ട്ടിന് മുന്നിലെ വീട്ടമ്മമാരുടെ പ്രതിഷേധം

2004 ജൂലൈ 11 നായിരുന്നു വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ മനോരമ ദേവിയുടെ മൃതദേഹം വഴിയരികില്‍ നിന്നും കണ്ടെത്തിയത്. സംഭവ ദിവസം രാത്രി ഒരു സംഘം അസാം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ മനോരമ ദേവിയെ വീട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടുപോയിരുന്നു. നിരോധന സംഘടനയായ

ജനകീയ വിമോചന സംഘത്തില്‍ പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. ചോദ്യം ചെയ്യാന്‍ എന്നു പറഞ്ഞ് കൊണ്ടുപോയ യുവതിയെ പിന്നീട് കാണുന്നത് സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ്.

യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അത് തടയുന്നതിന് വേണ്ടി കാലിലാണ് വെടിവെച്ചതെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍ മനോരമ ദേവി ക്രൂരമായി ബലാത്സംഗത്തിനിരയായതായി ജുഡീഷ്യല്‍ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018