National

പണിമുടക്ക് ജീവിക്കാന്‍ വേണ്ടിയാണ്; നിയമവാഴ്ച അട്ടിമറിക്കാന്‍ പ്രയോഗിച്ച ഹര്‍ത്താലുമായി തൊഴില്‍ സമരത്തെ കൂട്ടിക്കെട്ടരുത്  

കഴിഞ്ഞ ദിവസം സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ പൊതുപണിമുടക്കിനെതിരെ വലിയ പ്രചാരണം ഉയര്‍ത്തിവിടാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. വ്യാപകമായ ആക്രമം നടത്തിയതിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് സംഘ്പരിവാര്‍ ഹര്‍ത്താലിനെതിരെ ഉണ്ടായത്. ഈ ഹര്‍ത്താല്‍ വിരുദ്ധ വികാരം തന്നെ പൊതുമണിമുടക്കിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ് സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ കാര്യമായി നടത്തിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലും ഇന്ന് രാത്രി ആരംഭിക്കുന്ന പണിമുടക്കും തമ്മില്‍ എന്താണ്് ബന്ധം? രാജ്യത്തെ സുപ്രീം കോടതി ലിംഗനീതിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ചരിത്ര പ്രസിദ്ധമായ വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയതാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതും വ്യാപകമായി ആക്രമണം അഴിച്ചുവിട്ടതും പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിയുന്നതുവരെയുള്ള സംഭവങ്ങള്‍ അരങ്ങേറിയതും. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നത് ഏതൊരു സര്‍ക്കാരിന്റേയും ഉത്തരവാദിത്തമാണെന്നിരിക്കെയാണ് ഇത്തരത്തിലൊരു അക്രമസമരവുമായി ബിജെപി രംഗത്തെത്തിയത്. ഇതിനെതിരെ വ്യാപകമായ ജനവികാരമാണ് ഉയര്‍ന്നുവന്നത്. ഈ വികാരം രണ്ട് ദിവസത്തെ പണിമുടക്കിന് എതിരെയും സൃഷ്ടിക്കാനാണ് സംഘപരിവാര്‍ കാര്യമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

എന്തിനാണ് പണിമുടക്ക് നടത്തുന്നത്, അത് നിയമവാഴ്ച അട്ടിമറിക്കാനല്ല, മറിച്ച് രാജ്യത്ത് ചെയ്യാന്‍ ബാധ്യസ്ഥമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യാതിരുന്നതിലുള്ള പ്രതിഷേധമാണ്. ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ മാത്രമല്ല, സംഘ്പരിവാര്‍ അനുകൂല സംഘടനയായ ബിഎംഎസ് ഒഴികെ എല്ലാ തൊഴിലാളി യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

എന്താണ് ഈ പണിമുടക്കില്‍ തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍.

 • മിനിമം വേതനം 18,000 രൂപയാക്കുക
 • സ്ഥിരവും തുടര്‍ച്ചയുള്ളതുമായ തൊഴിലുകളില്‍ കരാര്‍ നിയമനം നടത്തുന്നത് അവസാനിപ്പിക്കുക
 • കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനവും മറ്റ് ആനുകുല്യങ്ങളും നല്‍കുക
 • ബോണസ്, പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവയ്ക്ക് നിശ്ചയിച്ചിട്ടുള്ള എല്ലാ പരിധികളും എടുത്തുകളയുക
 • തൊഴില്‍നിയമങ്ങള്‍ ശക്തമായി നടപ്പാക്കുക
 • മുഴുവന്‍ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുക
 • തൊഴിലില്ലായ്മ പരിഹരിക്കുക
 • പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പന അവസാനിപ്പിക്കുക
 • വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക
 • ഇന്‍ഷുറന്‍സിലും റെയില്‍വേയിലും പ്രതിരോധ മേഖലയിലും വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018