National

ക്ഷേത്രത്തില്‍  മദ്യ വിതരണം; യുപിയില്‍  ബിജെപി എംഎല്‍എ വിവാദത്തില്‍; വിതരണം ചെയ്തത് കുട്ടികള്‍ക്കുവരെ

ക്ഷേത്രത്തില്‍ ഭക്ഷണത്തിനൊപ്പം മദ്യം വിളമ്പി ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ഹര്‍ദോ എംഎല്‍എയായ നിതിന്‍ അഗര്‍വാളാണ് ക്ഷേത്രത്തില്‍ പരിപാടിക്കിടെ പൂരിക്കും സബ്ജിക്കുമൊപ്പം മദ്യം വിളമ്പി വിവാദത്തിലായിരിക്കുന്നത്.

ഹര്‍ദോയിലെ ശ്രാവണ ക്ഷേത്രത്തില്‍ എംഎല്‍എ ഭക്ഷണത്തോടൊപ്പം ഓരോ കുപ്പി മദ്യവും വിതരണം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിതിന്‍ അഗര്‍വാളിന്റെ പിതാവ് നരേഷ് അഗര്‍വാളും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. നരേഷ് സമീപ കാലത്താണ് സമാജ് വാദി പാര്‍ട്ടിയില്‍നിന്ന് ബിജെപിയിലേക്ക് മാറിയത്.

വീഡിയോ പുറത്തുവന്നതോടെ ബിജെപിയില്‍ വിമര്‍ശനം കനക്കുകയാണ്. ചെറിയ കുട്ടികള്‍ക്കടക്കം മദ്യം വിതരണം ചെയ്‌തെന്നാണ് ആരോപണം. എല്ലാവരും ഭക്ഷണപ്പൊതിരകള്‍ കൈപ്പറ്റണമെന്ന് നരേഷ് അഗര്‍വാള്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുമുണ്ട്.

സംഭവത്തെത്തുടര്‍ന്ന് ഹര്‍ദോയിലെ ബിജെപി എംപി അന്‍ഷുല്‍ വര്‍മ്മ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കിയിരിക്കുകയാണ്.

ബിജെപിയില്‍ ചേര്‍ന്ന നരേഷ് അഗര്‍വാള്‍ ഞങ്ങളുടെ ഒരു ആരാധനാലയത്തിലാണ് പരിപാടി നടത്തിയത്. ഇത് നിര്‍ഭാഗ്യകരമാണ്. പേനയും പെന്‍സിലും നല്‍കേണ്ട കുഞ്ഞുങ്ങള്‍ക്ക് അവര്‍ മദ്യം നല്‍കി. ഇക്കാര്യം ഞാന്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കും.
അന്‍ഷുല്‍ വര്‍മ്മ

ഇത്രയധികം മദ്യം വിതരണം ചെയ്തത് എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. വിവാദത്തെക്കുറിച്ച് നിതിനോ നരേഷോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018